അവില്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന്‍ മരിച്ചു

ബദിയടുക്ക: (www.kasargodvartha.com 13.02.2018) അവില്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന്‍ മരിച്ചു. പെര്‍ള സ്വര്‍ഗ സൂരംബയല്‍കട്ടയിലെ ദുര്‍ഗാപ്രസാദ് - രൂപ ദമ്പതികളുടെ മകന്‍ അനീഷ് എന്ന ധ്രുവയാണ് മരിച്ചത്.

അമ്മയ്‌ക്കൊപ്പം കഴിഞ്ഞ ദിവസം ചിക്കമംഗളൂരുവിലെ മുത്തച്ഛന്റെ വീട്ടിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ ചായ കുടിക്കുന്നതിനിടെയാണ് അവില്‍ തൊണ്ടയില്‍ കുടുങ്ങിയത്. ഉടന്‍ തന്നെ ചിക്കമംഗളൂരുവിലെ ആശുപത്രിയിലും പിന്നീട് ഹാസനിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃത്വിക് ഏകസഹോദരനാണ്.

Kerala, kasaragod, news, Death, Food, Child, Baby, Baby dies during the food , Badiyadukka.

Keywords: Kerala, kasaragod, news, Death, Food, Child, Baby, Baby dies during the food , Badiyadukka.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?