രാത്രിയാത്ര നിരോധനം: കേരളത്തിന്റെ പ്രതീക്ഷ സുപ്രീം കോടതിയില്‍; മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 06.02.2018) കേരള- കര്‍ണാടക അതിര്‍ത്തിയിലെ ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ച കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. സി കെ ശശീന്ദ്രന്റെ സബ് മിഷനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

രാത്രിയാത്ര നിരോധനത്തിനു പകരം പോലീസിന്റെയും വനം വകുപ്പിന്റെയും മേല്‍നോട്ടത്തില്‍ കോണ്‍വോയ് ആയി വാഹനങ്ങള്‍ കടത്തിവിടുക, നിരോധനം ഏര്‍പ്പെടുത്തുന്നപക്ഷം നിലവിലുള്ള പാത വികസിപ്പിച്ച് പകല്‍സമയത്ത് കൂടുതല്‍ വാഹനങ്ങള്‍ കടത്തിവിടുക, തൂണുകളില്‍ പിടിപ്പിക്കുന്ന രീതിയില്‍ ഇരട്ടവരിപ്പാത പണിയുക, വന്യജീവികള്‍ക്ക് ഉപദ്രവമുണ്ടാകാത്തവിധം വാഹനമോടിക്കുന്നതിന് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുക ഇക്കാര്യം പഠിക്കുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി വിദഗ്ദ്ധ സമിതിയെ നിയമിക്കുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാനം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്.

CM on night travel Ban, Thiruvananthapuram, News, Politics, Supreme Court of India, Vehicles, Police, Study, Report, Kerala

സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് സുപ്രീം കോടതി പ്രസ്തുത കേസില്‍ 2018 ജനുവരി 10ന് പുറപ്പെടുവിച്ച ഉത്തരവില്‍ കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി അധ്യക്ഷനായും കേരള- കര്‍ണാടക- തമിഴ്‌നാട് സര്‍ക്കാരുകളുടെ പ്രതിനിധികളും, നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ പ്രതിനിധിയും ഉള്‍പ്പെട്ട ഒരു ഉന്നതതല സമിതി രൂപീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പ്രസ്തുത കമ്മിറ്റി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉപരിതല ഗതാഗതമന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഈ കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത് ഉത്തരവായിട്ടുണ്ട്.

അതോടൊപ്പം അയല്‍സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നം എന്ന നിലയില്‍ കര്‍ണാടകത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യാനും ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറി തലത്തിലും ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ നടത്തും.

നിര്‍ദിഷ്ട നിലമ്പൂര്‍ - നഞ്ചന്‍കോട് റെയില്‍വേ ലൈനിന്റെ നിര്‍മ്മാണത്തിനുള്ള തടസങ്ങള്‍, കണക്കിലെടുത്ത് 2017 മാര്‍ച്ച് 17ന് കര്‍ണാടക അടിസ്ഥാന സൗകര്യ വികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പരിസ്ഥിതിലോല പ്രദേശങ്ങള്‍, വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവ ഒഴിവാക്കി പുതിയ അലൈന്‍മെന്റ് തയ്യാറാക്കുന്ന കാര്യം സംയുക്തമായി പരിശോധിച്ചുവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CM on night travel Ban, Thiruvananthapuram, News, Politics, Supreme Court of India, Vehicles, Police, Study, Report, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?