ശങ്ക വന്നപ്പോള്‍ മറ്റൊന്നും നോക്കിയില്ല, പബ്ലിക് റോഡാണെന്നൊന്നും നോക്കാതെ ചുമരും ചാരി ആസ്വദിച്ച് അതങ്ങ് ചെയ്തു; ആരോഗ്യ മന്ത്രി വിവാദത്തില്‍

ജയ്പൂര്‍: (www.kvartha.com 15.02.2018) മൂത്ര ശങ്ക വന്നാല്‍ പിന്നെ മറ്റൊന്നും ഓര്‍ക്കില്ല. പൊതുസ്ഥലമാണെന്നോ പബ്ലിക് റോഡാണെന്നോ ഒന്നും. വന്നാല്‍ അതങ്ങുചെയ്യും അത്ര തന്നെ. പിന്നാലെ വിവാദം ഉണ്ടാകുമ്പോഴാണ് അക്കാര്യം ഓര്‍ക്കുന്നതുതന്നെ.

രാജസ്ഥാന്‍ ആരോഗ്യ മന്ത്രി കാളിചരണ്‍ ശരഫ് ആണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ശങ്ക തോന്നിയപ്പോള്‍, താന്‍ മന്ത്രിയാണെന്നോ, സ്ഥലം പബ്ലിക് റോഡാണെന്നോ ഒന്നും നോക്കിയില്ല ചുമര് ചാരി നിന്ന് ആസ്വദിച്ചതങ്ങ് തീര്‍ത്തു.

Snap of Rajasthan health minister, Kalicharan Saraf, urinating on a Jaipur wall goes viral, Jaipur, News, Politics, Controversy, Rajastan, Minister, Allegation, Critical, BJP, National

എന്നാല്‍ സംഭവം ആരോ ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ മന്ത്രി ആകെ ചമ്മി നാറി. കോട്ടും സ്യൂട്ടുമിട്ട് ചുമരും ചാരി നിന്ന് മൂത്രശങ്ക തീര്‍ക്കുന്ന മന്ത്രി വൈറലാവുകയും ചെയ്തു. എന്നാല്‍ ഇതൊന്നും വലിയ കാര്യമല്ലെന്നാണ് പ്രതികരണമാരാഞ്ഞ് മന്ത്രിയുടെ ഓഫീസില്‍ വിളിച്ച മാധ്യമ പ്രവര്‍ത്തകരോട് കാളിചരണിന്റെ പ്രതികരണം.

സര്‍ക്കാരിനെ പരിഹസിക്കാനുള്ള വടിയായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ ഈ ചിത്രം ഉപയോഗിക്കുകയാണ്. മന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രഘു ശര്‍മ്മ ആവശ്യപ്പെട്ടു.

അതേസമയം, സ്വച്ഛ് ഭാരത് എന്ന പേരില്‍ കണക്കില്ലാതെ പണം ചെലവാക്കുന്ന ബി.ജെ.പിക്ക് അവര്‍ ഭരിക്കുന്ന സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പ്രവര്‍ത്തിയെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ അര്‍ച്ചനാ ശര്‍മ്മ ചോദിച്ചു. ഇത്തരം പ്രവര്‍ത്തികളിലൂടെ തെറ്റായ സന്ദേശം മാത്രമാണ് ബി.ജെ.പി നല്‍കുന്നതെന്നും അര്‍ച്ചന ആരോപിച്ചു. ഇതാദ്യമായല്ല, സറാഫ് ഇത്തരമൊരു പ്രവൃത്തി ചെയ്യുന്നതെന്നും മുന്‍പും പൊതുനിരത്തില്‍ അദ്ദേഹം മൂത്രമൊഴിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ഇതൊക്കെ നിസാര കാര്യമല്ലേ, പ്രതികരിക്കാനില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ജയ്പൂര്‍ നഗരത്തെ സ്വച്ഛ് ഭാരത് അഭിയാനില്‍ മുന്‍നിരയില്‍ എത്തിക്കാന്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഊര്‍ജിത ശ്രമം നടത്തുന്നതിനിടെയാണ് ഈ ചിത്രം പുറത്തുവരുന്നത്. ജയ്പൂര്‍ നഗരത്തില്‍ വഴിയോരത്ത് മൂത്രമൊഴിച്ചാല്‍ 200 രൂപ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. പാവം മന്ത്രിയും ഇനി 200 രൂപ പിഴ അടയ്‌ക്കേണ്ടി വരും.

Keywords: Snap of Rajasthan health minister, Kalicharan Saraf, urinating on a Jaipur wall goes viral, Jaipur, News, Politics, Controversy, Rajastan, Minister, Allegation, Critical, BJP, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?