സോക്‌സിനുള്ളിലാക്കി കടത്താനുപയോഗിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയും ഹാന്‍ഡ് മിക്‌സറിനകത്താക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കോഴിക്കോട് സ്വദേശികളും നെടുമ്പാശ്ശേരിയില്‍ പിടിയില്‍
എറണാകുളം: (www.kasargodvartha.com 05.02.2018) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയുള്‍പെടെ മൂന്നു പേരെ കസ്റ്റംസ് സംഘം പിടികൂടി. കാസര്‍കോട് സ്വദേശിയായ ഒരാളെയും കോഴിക്കോട് സ്വദേശികളായ രണ്ടു പേരെയുമാണ് കസ്റ്റംസ് സംഘം പിടികൂടിയത്. ഇവരില്‍ നിന്ന് 54.65 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. മൊത്തം 1,746.2 ഗ്രാം സ്വര്‍ണമാണ് മൂവരില്‍ നിന്നുമായി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
കാസര്‍കോട് സ്വദേശിയില്‍ നിന്നും 7.3 ലക്ഷം രൂപയുടെ 233.2 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ധരിച്ചിരുന്ന സോക്‌സിന്റെ അകത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മസ്‌കറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് നെടുമ്പാശ്ശേരിയിലെത്തിയത്. ചെക്ക്- ഇന്‍ ബാഗേജിലുണ്ടായിരുന്ന ഹാന്‍ഡ് മിക്‌സറിന്റെ ഉള്ളില്‍ ഒളിപ്പിച്ചാണ് കോഴിക്കോട് സ്വദേശികള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ജിദ്ദയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശിയുടെ പക്കല്‍ 23.66 ലക്ഷം രൂപയുടെ 756 ഗ്രാം സ്വര്‍ണമാണ് ഉണ്ടായിരുന്നത്. രണ്ട് ഹാന്‍ഡ് മിക്‌സറുകളിലായി മൊത്തം 20 സ്വര്‍ണക്കട്ടികള്‍ ഉണ്ടായിരുന്നു.
ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ നിന്ന് എത്തിയ കോഴിക്കോട് സ്വദേശിയുടെ പക്കല്‍ 23.69 ലക്ഷം രൂപ വിലവരുന്ന 757 ഗ്രാം സ്വര്‍ണം ഉണ്ടായിരുന്നു. ഇയാളുടെ പക്കലുണ്ടായിരുന്ന ഹാന്‍ഡ് മിക്‌സറിന്റെ ഉള്ളില്‍ 16 സ്വര്‍ണക്കട്ടികളാണ് ഒളിപ്പിച്ചിരുന്നത്. രണ്ടുപേരും കടത്തിക്കൊണ്ടുവന്നിരിക്കുന്നത് ഒരാള്‍ക്ക് വേണ്ടിയാണെന്നാണ് കസ്റ്റംസിന്റെ നിഗമനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Thiruvananthapuram, gold, seized, Top-Headlines, 3 held with gold in Nedumbassery
< !- START disable copy paste -->Keywords: Kasaragod, Kerala, news, Thiruvananthapuram, gold, seized, Top-Headlines, 3 held with gold in Nedumbassery
Powered by Info News For You

Comments
Post a Comment