വിജിലന്‍സിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം:(www.kvartha.com 11/02/2018) വിജിലന്‍സിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് വിജിലന്‍സില്‍ നടക്കുന്നത് ഇന്‍ചാര്‍ജ് ഭരണമാണെന്നും യഥേഷ്ടം അഴിമതി നടത്തുന്നതിനും അത് മൂടിവെക്കുന്നതിനുമാണ് വിജിലന്‍സിനെ നിഷ്‌ക്രിയമാക്കിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

നിയമം ലംഘിച്ച് ഡി ജി പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സിന്റെ അധികച്ചുമതല നല്‍കിയിരിക്കുന്നത് മന്ത്രിമാരുടെയും നേതാക്കളുടെയും കേസുകള്‍ അട്ടിമറിക്കാന്‍ വേണ്ടിയാണെന്നും വിജിലന്‍സിന് ഡയറക്ടറില്ലാതായിട്ട് പതിനൊന്നു മാസം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. നാല്‍പതോളം കേസുകളാണ് ഇതിനകം അട്ടിമറിച്ചത്. ഗുരുതരമായ ആരോപണങ്ങളില്‍ പെട്ട് സസ്‌പെന്‍ഷനിലായിരുന്ന നിരവധി പോലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി തിരിച്ചെടുത്തു. വിജിലന്‍സിന് ഇപ്പോള്‍ ഡയറക്ടറില്ലാത്തു കാരണം എഫ് ഐ ആര്‍ ഇടാന്‍ പോലും കഴിയുന്നില്ല. ഇതു കാരണം നൂറുകണക്കിന് കേസുകള്‍ കെട്ടിക്കിടക്കുകയാണ്. ചെന്നിത്തല പറഞ്ഞു.

 News, Thiruvananthapuram, Kerala, Vigilance, Ramesh Chennithala, Behra, Police, ramesh-chennithal-against-vigilance

സംസ്ഥാനത്തെ അഴിമതി നിരോധന സംവിധാനമാകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. എഡിജിപി തലത്തിലും എസ്പി തലത്തിലും ഇന്‍ചാര്‍ജുമാരാണ് ഭരണം നടത്തുന്നത്. വിജിലന്‍സിന് അടിമുടി നാഥനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Vigilance, Ramesh Chennithala, Behra, Police, ramesh-chennithal-against-vigilance


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?