ജാനകി വധം; കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ നിന്നും കണ്ടെടുത്തു


കാഞ്ഞങ്ങാട് : (www.evisionnews.co)ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍  കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ നിന്നും കണ്ടെടുത്തു. കേസിലെ പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ച  നിര്‍ണായക തെളിവ് ലഭിച്ചത് ഈ ബാങ്കില്‍ നിന്നായിരുന്നു. നാട്ടുകാരായ ആരെങ്കിലും കൊലയ്ക്കു ശേഷം ബാങ്കുകളില്‍ സ്വര്‍ണം പണയം വെച്ചിട്ടുണ്ടോ എന്ന് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലെത്താന്‍ സഹായിച്ചത്. കൊലയ്ക്കു ശേഷം ജാനകിയുടെ ദേഹത്തു നിന്നും കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ നിന്നും പോലീസ് കണ്ടെടുത്തത് . കവര്‍ച്ചയ്ക്കു ശേഷം പ്രതികള്‍ സ്വര്‍ണം ബാങ്കില്‍ പണയം വെക്കുകയായിരുന്നു. 60,000 രൂപയും വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്തിരുന്നു.

പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൊലകുറ്റം ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ചീമേനിയിലെ വിശാഖ്, റനീഷ് എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്. തനിച്ചു താമസിക്കുന്ന വൃദ്ധദമ്ബതികളുടെ പക്കല്‍ നിന്നും സ്വര്‍ണവും പണവും കൊള്ളയടിക്കുക എന്നതു മാത്രമായിരുന്നു പ്രതികളുടെ ഉദ്ദേശം. എന്നാല്‍ സംഭവത്തിനിടെ പ്രതികളില്‍ ഒരാളെ ജാനകി തിരിച്ചറിയുകയും മകനേ, നീയും ഇവരുടെ കൂട്ടത്തിലുണ്ടോയെന്ന് ചോദിക്കുകയും ചെയ്തതോടെ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ജാനകിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?