യാത്രക്കാരെ കൊള്ളയടിച്ച് കരിപ്പൂർ വിമാനത്താവളം റെക്കോർഡുകൾ തകർത്തു :ഖത്തർ കെഎംസിസി


ദോഹ : (www.evisionnews.co)കരിപ്പൂർ  വിമാനത്താവളത്തിൽ  ഗൾഫ് യാത്രക്കാരുടെ  ബാഗേജുകൾ  കൊള്ള  ചെയ്യപ്പെടുന്ന  സംഭവങ്ങളുടെ  ഉത്തരവാദിത്വത്തിൽ നിന്നും എയർ ഇന്ത്യ  ഒളിച്ചോടുകയാണെ ന്ന് ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ  പഞ്ചായത്ത്‌ കമ്മിറ്റി യോഗം ആരോപിച്ചു.  എയർ ഇന്ത്യ  എക്സ്പ്രസ്സ്‌  വിമാനങ്ങളിൽ  യാത്ര ചെയ്യുന്ന ഗൾഫ് യാത്രക്കാരാണ്  കരിപ്പൂരിൽ  കൊള്ളക്ക്  ഇരയാവുന്നത്.  എയർപോർട്ടിലെ കൊള്ള ഗൾഫിലെ വിമാനത്താവള ങ്ങളിൽ 
നടക്കാൻ സാധ്യത ഇല്ലെന്നും  യോഗം  ചൂണ്ടിക്കാട്ടി.  പത്തോളം യാത്രക്കാരുടെ  ബാഗുകളാണ്  ഓപ്പറേഷൻ  എയർപോർട്ട്  മാഫിയയിലൂടെ  അടുത്ത കാലത്തു  കുത്തി തുറന്നത്. യാത്രക്കാരുടെ  ബാഗേജുകൾ  കൊള്ളയടിക്കുന്ന സംഭവങ്ങൾ  ഇന്ത്യ  രാജ്യത്തിന്  നാണക്കേടാണെന്നും  ഭാരവാഹികൾ ചൂണ്ടികാണിച്ചു.  വിഷയത്തിൽ  സർക്കാർ  ഇടപെടണമെന്ന്  യോഗം  ആവശ്യപ്പെട്ടു. ബാവ ഹാജി ഉദ് ഘടനം ചെയ്തു. പ്രസിഡന്റ്‌  ബഷീർ  മജൽ  അധ്യക്ഷത  വഹിച്ചു.  ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ എരിയാൽ  സ്വാഗതം  പറഞ്ഞു.   ഹാരിസ് എരിയാൽ,  ഡിസ്  അബ്ദുള്ള,  അൻവർ  കടവത്ത് .  ഹമീദ് പുത്തൂർ  പ്രസംഗിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?