ബി ജെ പിയെ വെള്ളം കുടിപ്പിച്ച് തെരഞ്ഞെടുപ്പ് ഫലം; ഒരു ബൂത്തില്‍ പൂജ്യം വോട്ട്; ചില ബൂത്തുകളില്‍ ഒന്നും രണ്ടും വോട്ടുകള്‍; കഴിഞ്ഞ തവണ രണ്ടരലക്ഷം വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ രണ്ടുലക്ഷം വോട്ടിന് തോറ്റു!
ജയ്പൂര്‍: (www.kvartha.com 09.02.2018) രാജസ്ഥാനിലെ ബിജെപിയുടെ അടിത്തറയിളക്കി കഴിഞ്ഞദിവസം രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം. 2,1,0 എന്നിങ്ങനെയാണ് ചില പോളിങ് ബൂത്തുകളില്‍ ബിജെപിക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം. ഉപതെരഞ്ഞെടുപ്പ് ഫലം ഇഴകീറി പരിശോധിച്ചപ്പോള്‍ കോണ്‍ഗ്രസിനോടേറ്റ വമ്പന്‍ പരാജയത്തിന്റെ ആഘാതത്തിലാണ് ബിജെപി.
എട്ട് നിയമസഭാ സീറ്റുകള്‍ അടങ്ങുന്ന അജമീര്‍ ലോക് സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ഒന്നില്‍ പോലും മുന്നിലെത്താനായില്ല. നസീറാബാദ് നിയമസഭാ സീറ്റിലെ 223, 224 ബൂത്തുകളില്‍ ബി ജെ പിക്ക് നേടാനായത് യഥാക്രമം ഒന്ന്, രണ്ട് വോട്ടുകള്‍ മാത്രമാണ്. ഇതേസമയം, ഈ ബൂത്തുകളില്‍ യഥാക്രമം 582, 500 വോട്ടുകള്‍ നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചു.
ദുധു നിയമസഭാ സീറ്റിലെ 49 ാം ബൂത്ത് നമ്പറിലെ തെരഞ്ഞെടുപ്പ് ഫലമാണ് ബിജെപിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചത്. ബിജെപി സ്ഥാനാര്‍ഥിക്ക് ഇവിടെ ഒരൊറ്റ വോട്ട് പോലും സ്വന്തമാക്കാനായില്ല. അതേസമയം കോണ്‍ഗ്രസ് ഇവിടെ 37 വോട്ടുകള്‍ നേടി. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഏജന്റുകള്‍ പോലും ഇവിടെ പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്തില്ല എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്.
ബിജെപിയുടെ സിറ്റിങ് സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ജനപ്രതിനിധികള്‍ മരിച്ച ഒഴിവില്‍ ബന്ധുക്കളെ മത്സരിപ്പിച്ചിട്ടും സഹതാപ തരംഗം പോലും ബിജെപിക്ക് അനുകൂലമായില്ല. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ച അല്‍വാര്‍ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് രണ്ടു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. മണ്ഡല്‍ഗഡ് സീറ്റില്‍ വിമത സ്ഥാനാര്‍ഥി 22 ശതമാനം വോട്ടുകള്‍ നേടിയിട്ടും കോണ്‍ഗ്രസ് 12,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു.
രാജസ്ഥാനിലെ ഈ വമ്പന്‍ പരാജയം പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്‌ക്കെതിരെ മുറുമുറുപ്പുകള്‍ ശക്തമാക്കിയിട്ടുണ്ട്. രാജെയ്ക്ക് പകരക്കാരനെ കണ്ടെത്തണം എന്ന ആവശ്യവും ബലപ്പെട്ടുവരികയാണ്. തട്ടിക്കൂട്ട് മാറ്റങ്ങള്‍ കൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇനിയും കഴിയില്ലെന്നും അഭിപ്രായമുണ്ട്. അതേസമയം രാജ്യത്ത് കേന്ദ്രസര്‍ക്കാാരിനെതിരായ ഭരണവിരുദ്ധവികാരം ശക്തമാകുന്നതിന്റെ സൂചനയാണ് രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Rajasthan, Jaipur, News, By-election, BJP, Congress, Lose, Polling Booth, Chief Minister, Sitting seat, Rajasthan By-Election; BJP Struggling With One Digit Votes

Powered by Info News For You

Comments
Post a Comment