മൂന്നംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ: നട്ടുച്ചയ്ക്കും വീട്ടില്‍ നിന്ന് ശംഖനാദവും മണിയൊച്ചയും കേട്ടിരുന്നുവെന്ന് വിവരം
തിരുവനന്തപുരം: (www.kvartha.com 05.02.2018) മൂന്നംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയ്ക്ക് പിന്നില്‍ ഞെട്ടിക്കുന്ന വിവരം. നട്ടുച്ചയ്ക്കും വീട്ടില്‍ നിന്ന് ശംഖനാദവും മണിയൊച്ചയും കേട്ടിരുന്നുവെന്നാണ് വിവരം ലഭിച്ചത്. ഇതോടെ ശാസ്തമംഗലത്തെ മൂന്നംഗ കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചത് ദുര്‍മന്ത്രവാദമാണെന്ന നിഗമനത്തിലാണ് പോലീസ്. വീട്ടില്‍ ദിവസവും നട്ടുച്ചക്ക് ശംഖനാദത്തോടെ പൂജ ആരംഭിച്ചിരുന്നുവെന്നാണ് സൂചന.
നാട്ടുകാരുമായോ, ബന്ധുക്കളുമായോ ഒരു ബന്ധവും പുലര്‍ത്താതിരുന്ന സുകുമാരന്‍ നായരും കുടുംബവും ആശ്രമങ്ങളില്‍ പോകാറുണ്ടെന്നും ജ്യോത്സമാരുടെ ഉപദേശം സ്വീകരിക്കാറുണ്ടെന്നും വിവരങ്ങളുണ്ടെന്നാണ് സൂചന. തെറ്റായ ഇത്തരം ഉപദേശങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരില്‍ നിന്ന് അകന്ന് കഴിഞ്ഞതെന്നാണ് വിവരം. കന്യാകുമാരിയിലെ ഒരു ജ്യോത്സ്യന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തയിട്ടുണ്ട്.
സ്വത്ത് ഈ ജ്യോത്സന് നല്‍കുന്നതുമായി ബന്ധപ്പെട്ട സൂചനകളും കത്തിലുണ്ടായിരുന്നു. ജ്യോത്സ്യനുമായി പോലീസ് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അയാള്‍ സംഭവസ്ഥലത്തെത്താന്‍ തയ്യാറായിട്ടില്ല. രജനീകാന്ത് ഉള്‍പ്പെടെയുള്ളവരുമായി തനിക്ക് ബന്ധമുണ്ടെന്നും മറ്റുമാണ് പറഞ്ഞത്. കുറച്ച് നാള്‍ മുമ്പ് വരെ വഴുതക്കാടുള്ള ഒരു ആശ്രമത്തിലും സുകുമാരന്‍ നായരും കുടുംബവും പോകുമായിരുന്നു. തിരുനെല്‍വേലിയിലെ ഒരു ആശ്രമവുമായും ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Group Suicide, Thiruvananthapuram, Kerala, News, Death, Police, Obituary, Investigation continues on suicide of family case.

Powered by Info News For You

Comments
Post a Comment