പി എസ് സിയെയും എംപ്ലോയിമെന്റിനെയും നോക്കുകുത്തിയാക്കി നോര്‍ക്ക റൂട്ട്‌സില്‍ പത്തോളം തസ്തികളില്‍ സ്ഥിരം നിയമനം നടത്തുന്നു; പിന്നില്‍ സ്വന്തക്കാരെ പ്രതിഷ്ടിക്കാനുള്ള ഗൂഢനീക്കം, യൂത്ത് കോണ്‍ഗ്രസ് നിയമനടപടിയിലേക്ക്
കാസര്‍കോട്: (www.kasargodvartha.com 11.02.2018) പി എസ് സിയെയും എംപ്ലോയിമെന്റിനെയും നോക്കുകുത്തിയാക്കി നോര്‍ക്ക റൂട്ട്‌സില്‍ പത്തോളം തസ്തികളില്‍ സ്ഥിരം നിയമനം നടത്തുന്നു. നിയമനത്തിനു പിന്നില്‍ സ്വന്തക്കാരെ പ്രതിഷ്ടിക്കാനുള്ള ഗൂഢനീക്കമാണെന്നാണ് ആരോപണം. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, അസി. മാനേജര്‍, ജൂനിയര്‍ എക്‌സിക്യൂട്ടീവ്, അക്കൗണ്ടന്റ് അസിസ്റ്റന്റ്, കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ്, പേഴ്‌സണല്‍ അസിസ്റ്റന്റ്, അക്കൗണ്ട്‌സ് ഓഫീസര്‍, അറ്റന്റര്‍, സ്വീപര്‍ തുടങ്ങിയ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്.
ഇതില്‍ അസി. മാനേജര്‍, കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ്, അക്കൗണ്ട്‌സ് ഓഫീസര്‍ എന്നീ തസ്തികയില്‍ മാത്രമാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. ബാക്കിയെല്ലാം സ്ഥിരം നിയമനമാണ്. സ്ഥിരം നിയമനം നടത്തുന്നതിനായി പി എസ് സി സംവിധാനം നിലവിലിരിക്കെയാണ് നോര്‍ക്ക റൂട്ട്‌സില്‍ പിന്‍വാതില്‍ നിയമനം നടത്തുന്നതിനായി പ്രത്യേക പരീക്ഷയും മറ്റും നടത്തി നിയമനം നടത്തുന്നത്. ഇതിനെതിരെ നിയമ നടപടിയും പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
2017 ജൂലൈ 18നു മുമ്പാണ് അപേക്ഷ സ്വീകരിച്ചത്. നേരത്തെ കാലിക്കറ്റ് സര്‍വ്വകലാശാല അസിസ്റ്റന്റ് നിയമനം ക്രമക്കേട് നന്നതിനെ തുടര്‍ന്ന് കോടതി തന്നെ നിയമനം റദ്ദാക്കിയിരുന്നു. മറ്റ് ഏജന്‍സികള്‍ നടത്തുന്ന പരീക്ഷകളില്‍ സുതാര്യതയില്ലെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. ബോര്‍ഡ്, കോര്‍പറേഷന്‍, അപെക്‌സ് ഉള്‍പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ നേരത്തെ തന്നെ പി എസ് സിക്ക് വിട്ടിരുന്നു. നോര്‍ക്ക റൂട്ട്‌സിലെ നിയമനങ്ങളും ഇതില്‍ ഉള്‍പെടും. ഇത്തരമൊരു സാഹചര്യത്തിലാണ് നോര്‍ക്ക റൂട്ട്‌സ് സ്വന്തമായി നിയമനം നടത്താനൊരുങ്ങുന്നത്.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റീവ് തസ്തികയില്‍ രണ്ടും, അസി. മാനേജര്‍ തസ്തികയില്‍ മൂന്നും, ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയില്‍ നാലും, അക്കൗണ്ട് അസിസ്റ്റന്റ് തസ്തികയില്‍ ഒന്നും, കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് തസ്തികയില്‍ ഒന്നും, അസിസ്റ്റന്റ് തസ്തികയില്‍ എട്ടും, പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയില്‍ രണ്ടും, അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ ഒന്നും, അറ്റന്റര്‍ തസ്തികയില്‍ നാലും, സ്വീപ്പര്‍ തസ്തികയില്‍ ഒരു ഒഴിവുകളിലേക്കുമാണ് നിയമനം നടത്തുന്നത്. പി എസ് സിയെ ഒഴിവാക്കിക്കൊണ്ടുള്ള പല നിയമനങ്ങളിലും സംവരണ തത്വങ്ങള്‍ പോലും അട്ടിമറിക്കപ്പെടുന്നതായി നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു. വിവരാവകാശം വഴി ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം നിയമനടപടികളും ഇതോടൊപ്പം പിന്‍വാതില്‍ നിയമനത്തിനെതിരെ പ്രക്ഷോഭവും സംഘടിപ്പിക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് പറയുന്നത്.
പിന്‍വാതില്‍ നിയമനത്തിനെതിരെയും പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്താത്തതിനെതിരെയും ഫെബ്രുവരി 15ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും ഡീന്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Press meet, NORKA, Youth Congress, Politics, Back door appointments in Norka Roots, Controversy
< !- START disable copy paste -->Keywords: Kerala, News, Press meet, NORKA, Youth Congress, Politics, Back door appointments in Norka Roots, Controversy
Powered by Info News For You

Comments
Post a Comment