എം സി ഖമറുദ്ദീന് ദുബൈയിൽ ഉജ്ജ്വല സ്വീകരണം


ദുബൈ:  (www.evisionnews.co)മുസ്ലിം  ലീഗ് കാസർകോട്  ജില്ലാ പ്രസിഡന്റ ആയ ശേഷം ആദ്യമായി യു എ ഇ യിലെത്തിയ എം സി ഖമറുദ്ദീന് ദുബൈ കെ എം സി സി കാസർകോട്  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല  സ്വീകരണം നൽകി. ദുബൈ കെ എം സി സി ജില്ലാ പ്രസിഡന്റ ഹംസ തോട്ടി ബൊക്ക നൽകി സ്വീകരിച്ചു. ജില്ലാ  ജനറൽ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി  മജീദ് തെരുവത്ത് ,ജില്ലാ കെ എം സി സി വൈസ് പ്രസിഡന്റുമാരായ ഹനീഫ് ടി ആർ ,അഫ്സൽ മാട്ടുമ്മൽ,മണ്ഡലം പ്രസിഡന്റ സലാം കന്യപ്പാടി ട്രഷറർ ഫൈസൽ പട്ടേൽ ,കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ്  ഷാജഹാൻ ,പഞ്ചായത്ത്  കെ എം സി സി നേതാക്കളായ സി ഐ  ബഷീർ,മുഹമ്മദ്  കുഞ്ഞി  ചെമ്പിരിക്ക,ഹാഷിം പടിഞ്ഞാർ ഷറഫുദ്ദീൻ,ഉമർ ബഷീർ,.തുടങ്ങിയവർ സംബന്ധിച്ചു. വെള്ളിയാഴ്ച രാത്രി 9 മണിക്ക് അൽ ബറാഹ കെ എം സി സി ഹാളിൽ ദുബായ് കെ എം സി സി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ   എം സി ഖമറുദ്ദീനും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ എ ജി സി ബഷീറും പങ്കെടുക്കും. മുഴുവൻ പ്രവർത്തകരും പങ്കെടുക്കണമെന്ന്  ജില്ലാ പ്രസിഡന്റ ഹംസ തൊട്ടിയും ജനറൽ സെക്രട്ടറി അബ്ദുല്ല ആറങ്ങാടിയും അറിയിച്ചു. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?