ജനറല്‍ ആശുപത്രിയില്‍ സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പ് തടസപ്പെട്ട് ശുചിമുറിയിലെ അഴുക്കുവെള്ളം വാര്‍ഡിലേക്കൊഴുകി; നന്നാക്കാനിറങ്ങിത്തിരിച്ച ജീവനക്കാര്‍ കണ്ടത് ഞെട്ടിക്കുന്ന വസ്തുക്കള്‍, പൈപ്പിനുള്ളില്‍ പാംപേഴ്സ് മുതല്‍ നാപ്കിന്‍ പാഡും, ബ്രേസറും വരെ
കാസര്‍കോട്: (www.kasargodvartha.com 16.02.2018) ജനറല്‍ ആശുപത്രിയില്‍ സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പ് തടസപ്പെട്ട് ശുചിമുറിയിലെ അഴുക്കുവെള്ളം വാര്‍ഡിലേക്കൊഴുകി. ഇതോടെ നന്നാക്കാനിറങ്ങിത്തിരിച്ച ജീവനക്കാര്‍ കണ്ടത് ഞെട്ടിക്കുന്ന വസ്തുക്കള്‍. പൈപ്പിനുള്ളില്‍ പാംപേഴ്സ്, നാപ്കിന്‍ പാഡ്, ബ്രേസര്‍, മറ്റ് തുണിക്കഷ്ണങ്ങള്‍ തുടങ്ങിയവയാണ് പൈപ്പിനുള്ളില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് ജനറല്‍ ആശുപത്രിയിലെ ലേബര്‍ വാര്‍ഡിലെ ക്ലോസെറ്റ് നിറഞ്ഞ് അഴുക്കുവെള്ളം പുറത്തേക്കൊഴുകിയത്. ഇതോടെ പരിസരം വൃത്തിഹീനമാവുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്തതോടെ ജനറല്‍ ആശുപത്രിയിലെ ജീവനക്കാരും ഇലക്ട്രീഷ്യനും പ്ലമ്പറും ആംബുലന്‍സ് ഡ്രൈവര്‍മാറും ചേര്‍ന്ന് സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പിലെ ബ്ലോക്ക് നീക്കാന്‍ മുന്നിട്ടുവരികയായിരുന്നു. പാംപേഴ്സുകളും നാപ്കിന്‍ പാഡുകളും മറ്റും നിറഞ്ഞതാണ് പൈപ്പ് ബ്ലോക്കാവാന്‍ കാരണമായത്.
ഏറെ പരിശ്രമത്തിനൊടുവിലാണ് പൈപ്പിലെ ബ്ലോക്കുകള്‍ മാറ്റി ക്ലോസെറ്റിന്റെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞത്. ജനറല്‍ ആശുപത്രിയിലെ ശുചിമുറികളില്‍ കയറുന്നവര്‍ ഇത്തരം ചെയ്തികള്‍ ചെയ്യുന്നത് ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ആശുപത്രി ജീവനക്കാര്‍ പരാതിപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, General-hospital, Toilet pipe blocked in Kasaragod General Hospital; Waste water leaked
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment