അടിയന്തരാവസ്ഥയെ ചെറുത്ത ആ പോരാളിയെ കേരളം ഓര്‍ത്തതേയില്ല; ഇന്നലെ മരിക്കും വരെ

തിരുവനന്തപുരം: (www.kvartha.com 05.02.2018) കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ഗാന്ധിയന്‍ ആര്‍ കെ സുന്ദരത്തിന്റെ വിയോഗമുണ്ടാക്കിയ നഷ്ടത്തെ വേണ്ട വിധം മലയാള മാധ്യമങ്ങളും കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും മനസ്സിലാക്കിയില്ല. നിറയൗവനത്തില്‍ അടിയന്തരാവസ്ഥയ്‌ക്കെതിരേ ശക്തമായ നിലപാടെടുത്തിന് അദ്ദേഹത്തിനേറ്റ മര്‍ദനങ്ങളേക്കുറിച്ചു മാത്രം മതിയാകും സുന്ദരത്തെ അറിയാന്‍. ഗാന്ധി പീസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകനും തിരുവനന്തപുരത്തെ ഗാന്ധിഭവന്‍ ജീവനക്കാരനുമായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയുടെ നാല്‍പ്പതാം വാര്‍ഷികം ആചരിക്കുമ്പോള്‍ പോലും കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക നേതൃത്വം അദ്ദേഹത്തെ വേണ്ടവിധം കണക്കിലെടുത്തോ എന്നു സംശയം. മലയാളം വാരികയില്‍ അദ്ദേഹത്തേക്കുറിച്ചു വന്ന അഭിമുഖ ലേഖനമാണ് ആകെക്കൂടി ആ സാന്നിധ്യം ഓര്‍മിപ്പിച്ചത്.

Thiruvananthapuram, Kerala, R K Sundaram, News, Pension, R K Sundaram a rear fighter: but we forgot him.


സുന്ദര്‍ജി എന്ന് അറിയപ്പെട്ടിരുന്ന ആര്‍ കെ സുന്ദരം എണ്‍പത്തിയൊമ്പതാം വയസ്സിലാണ് കഴിഞ്ഞദിവസം തിരുവനന്തപുരം കളിയിക്കാവിളയ്ക്കു സമീപത്തെ വീട്ടില്‍ അന്തരിച്ചത്. ആചാര്യ വിനോബ ഭാവെയുടെ ഭൂദാനപ്രസ്ഥാനത്തിന്റെ വടക്കേ മലബാറിലെ സംഘാടകരില്‍ ഒരാളായിരുന്നു. കെ കേളപ്പന്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. കുറമ്പനാട് ഡെവലപ്‌മെന്റ് സൊസൈറ്റി, തിരുന്നാവായ ഇന്റന്‍സീവ് ഏരിയാ സ്‌കീം, കേരള ഗാന്ധിസ്മാരക നിധി തത്വപ്രചാര വിഭാഗം, ചപ്പാത്ത് ശാന്തിഗ്രാം ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള സര്‍്ക്കാര്‍ അദ്ദേഹത്തെ അവഗണിച്ചപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിമാസം ആയിരം രൂപ വാര്‍ധക്യ പെന്‍ഷന്‍ നല്‍കിയിരുന്നു.

അടിയന്തരാവസ്ഥയുടെ നാല്‍പ്പതാം വര്‍ഷത്തില്‍ അദ്ദേഹത്തേക്കുറിച്ചു വന്ന ലേഖനത്തില്‍ നിന്ന്:

''കരണക്കുറ്റിക്ക് ഊക്കോടെ കിട്ടിയ ഒരടിയുടെ നടുക്കത്തില്‍ നിന്നാണ് ആര്‍ കെ സുന്ദരത്തിന് അടിയന്തരാവസ്ഥയുടെ ഭീകരാനുഭവങ്ങള്‍ തുടങ്ങുന്നത്. ജനാധിപത്യത്തിന്റെ മുഖത്തേറ്റ അടിയോടു പൊരുത്തപ്പെടാനാകാതെ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചതായിരുന്നു ഗാന്ധിയനായ ആ യുവാവ് ചെയ്ത കുറ്റം. പക്ഷേ, അര്‍ധരാത്രി വാതിലില്‍ മുട്ടിവിളിച്ച പൊലീസുകാരന്റെ കരണത്തടിയെ ശരീരം ചെറുത്തില്ല. നിലതെറ്റി വീണു. അത് മര്‍ദ്ദനങ്ങളുടെ തുടക്കമായിരുന്നു; എട്ടു മാസത്തോളം നീണ്ട ജയില്‍വാസത്തിന്റെയും. ഗാന്ധി പീസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകനും തിരുവനന്തപുരത്തെ ഗാന്ധിഭവന്‍ ജീവനക്കാരനുമായിരുന്നു, ദീര്‍ഘകാലം. മലയാളം ഹയര്‍ പഠിച്ചു. ഒമ്പതാം ക്ലാസ് പാസായി. അതു സാമാന്യം കാര്യമായ വിദ്യാഭ്യാസമായിരുന്നു. പക്ഷേ, സര്‍ക്കാര്‍ ജോലിയും സ്ഥിര വരുമാനത്തിന്റെ സുരക്ഷിതത്വവുമല്ല ആകര്‍ഷിച്ചതെന്നു സുന്ദരം.

ആചാര്യ വിനോബഭാവെയുടെ ഭൂദാന പ്രസ്ഥാനവുമായി ബന്ധപ്പെട്ട 1954ലെ ബോധഗയ സമ്മേളനത്തില്‍ പങ്കെടുത്തു. അതുമുതല്‍ ഭൂദാന പ്രസ്ഥാനത്തിലുണ്ട്. ഇപ്പോള്‍ സ്വദേശമായ കളിയിക്കാവിള വിയൂരില്‍ 85-ാോം വയസിലും അദ്ദേഹത്തിന് ഇതു വിശ്രമജീവിതമല്ല. സാമൂഹിക, സന്നദ്ധ സംഘടനകളുമായി കഴിയുന്ന വിധത്തിലൊക്കെ സഹകരിച്ചും അഹിംസയും അക്രമരാഹിത്യവും പ്രചരിപ്പിച്ചും കര്‍മനിരതന്‍. തമിഴ്‌നാട് സര്‍ക്കാര്‍ ഭാര്യ ശ്രീദേവിക്കും സുന്ദരത്തിനും നല്‍കുന്ന 1000 രൂപ വീതം വാര്‍ധക്യ പെന്‍ഷനാണ് പ്രധാന വരുമാനം.''

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, R K Sundaram, News, Pension, R K Sundaram a rear fighter: but we forgot him.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?