ഭാര്യയുടേയും കുടുംബക്കാരുടേയും പീഡനം താങ്ങാനാകാതെ ബാങ്ക് ജീവനക്കാരന്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി

ന്യൂഡല്‍ഹി: (www.kvartha.com 17.02.2018) ഭാര്യയുടേയും ബന്ധുക്കളുടേയും പീഡനം താങ്ങാനാകാതെ 26കാരനായ വികാസ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. മണ്ഡാവലി റെയില്‍ വേ കോളനിക്ക് സമീപമാണ് സംഭവം. മരിച്ച വികാസ് ബാങ്ക് ജീവനക്കാരനാണ്. വികാസ് ട്രാക്കില്‍ കിടക്കുന്നത് ചിലര്‍ കണ്ടിരുന്നു. രാത്രി പത്ത് മണിക്കാണ് പോലീസില്‍ ഇത് സംബന്ധിച്ച് വിവരം ലഭിക്കുന്നത്.

National, Husband, Harassment, Suicide

മൃതദേഹം ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. മൃതദേഹത്തില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഭാര്യയുടേയും ബന്ധുക്കളുടേയും പീഡനത്തെ കുറിച്ച് താന്‍ മധു വിഹാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കുറിപ്പില്‍ പറയുന്നു.

വികാസിന്റെ മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളെ ചോദ്യം ചെയ്തുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
According to the police, they have recovered a suicide note from the body, in which the deceased has written that he was forced to take the extreme step because of his wife and her family.

Keywords: National, Husband, Harassment, Suicide


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?