ഘാതകനെ പോലീസിനറിയാം; അറസ്റ്റ് ചെയ്യാന്‍ തെളിവുകളില്ല; ജാനകി വധക്കേസ് അന്വേഷണം എങ്ങുമെത്താത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.02.2018) ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക പി വി ജാനകിയുടെ ഘാതകനെ പോലീസിനറിയാം. എന്നാല്‍ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ തെളിവുകളില്ല. ഇതോടെ ജാനകി വധക്കേസ് അന്വേഷണം എങ്ങുമെത്താത്തതിനെതിരെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ ഡിസംബര്‍ 13ന് രാത്രിയാണ് ജാനകി ദാരുണമായി കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവും റിട്ട. അധ്യാപകനുമായ കൃഷ്ണനും പരിക്കേറ്റിരുന്നു. കൃത്യം നടത്തി രണ്ടു മാസം തികയാറായിട്ടും കൊലയാളിയെ കണ്ടെത്താനാവാതെ അന്വേഷണ സംഘം വട്ടം കറങ്ങുമ്പോള്‍ നാട്ടുകാരും സാഹചര്യ തെളിവുകളും വിരല്‍ ചൂണ്ടുന്നത് ഒരേഒരാളിലേക്ക് മാത്രമാണ്.

എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ തക്കതായ തെളിവുകളില്ലെന്നതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. കവര്‍ച്ച തടയാനുള്ള ശ്രമത്തിനിടയിലാണ് ജാനകിയെ കൊലപ്പെടുത്തിയതും ഭര്‍ത്താവിനെ പരിക്കേല്‍പ്പിച്ചതും എന്നാണ് പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്. എന്നാല്‍ ഇത് പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് നാട്ടുകാര്‍. ഘാതകരെ പിടികൂടാന്‍ പോലീസിന് തടസ്സമായി നില്‍ക്കുന്നത് എന്താണെന്ന ചോദ്യത്തിന് ഉത്തരവും കിട്ടുന്നില്ല.

ജാനകി വധവുമായി ബന്ധപ്പെട്ട് ഇതുവരെ ഉയര്‍ന്നുവന്നതെല്ലാം കെട്ടുകഥകള്‍ എന്നാണ് നാട്ടുകാര്‍ ഉറച്ചു വിശ്വസിക്കുന്നത്. ഇത് സാധൂകരിക്കുന്ന പല കാരണങ്ങളും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഒരു കുഗ്രാമത്തില്‍ പുറമെ നിന്ന് വന്ന് കൊള്ളയും കൊലയും നടത്താന്‍ കഴിയില്ലെന്നതാണ് ഇതിലൊന്ന്. മാത്രവുമല്ല, രാത്രി 11 മണിക്കുള്ളിലാണ് കൊലപാതകവും കവര്‍ച്ചയും നടന്നത്. സാധാരണയായി കവര്‍ച്ചക്കാര്‍ ഈയൊരു സമയം തെരഞ്ഞെടുക്കില്ലെന്നാണ് അന്വേഷണ സംഘവും പറയുന്നത്. മാത്രവുമല്ല അന്ന് നാട്ടിലെ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ ഈ വഴി ജനസഞ്ചാരവും ഉണ്ടായിരുന്നു.

സംശയാസ്പദമായ സാഹചര്യത്തിലുള്ള ആളുകളോ വാഹനങ്ങളോ ഈ പറയുന്ന സമയത്ത് ഇതുവഴി കടന്നുപോയിട്ടില്ല. കടന്നുപോയെന്ന് പറയുന്ന വാഹനങ്ങളെ പോലീസ് തിരിച്ചറിയുകയും പരിശോധന നടത്തുകയും ചെയ്തെങ്കിലും ഈ വാഹനങ്ങള്‍ക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ദൃക്സാക്ഷികളായി മറ്റാരും ഇല്ല എന്നതും കേസിനെ പ്രതികൂലമായി ബാധിക്കുന്നു. കൃഷ്ണന്‍ മാസ്റ്ററുടെ ശരീരത്തിലും കൊല്ലപ്പെട്ട ജാനകി ടീച്ചറുടെ ശരീരത്തിലും ഉണ്ടായ മുറിവുകളിലും വൈരുദ്ധ്യമുണ്ട്. കൃഷ്ണന്‍ മാസ്റ്ററുടെ കഴുത്തില്‍ വലതു നിന്നും ഇടതുഭാഗത്തേക്ക് ആഴത്തിലല്ലാത്തതും നീളത്തിലുമുള്ള മുറിവാണുള്ളത്. ടീച്ചറുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടുമുണ്ട്.

കൊലക്കുപയോഗിച്ച ആയുധം ഇതുവരെയും കണ്ടെത്താനും കഴിഞ്ഞിട്ടില്ല. വീടും പറമ്പും പരിസരവും അരിച്ചുപെറുക്കുകയും കിണര്‍വെള്ളം വറ്റിക്കുകയും ചെയ്തിട്ടും ആയുധം കണ്ടെത്താനായില്ല. കൃഷ്ണന്‍ മാസ്റ്ററെ നുണ പരിശോധനക്ക് വിധേയമാക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കവും ഫലവത്തായിട്ടില്ല. ചെന്നൈ, പാലക്കാട്, കണ്ണൂര്‍, കര്‍ണാടക തുടങ്ങി പല മേഖലകളിലും ദിവസങ്ങളോളം തമ്പടിച്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും കണ്ടെത്താനായിട്ടില്ല. കൊലക്ക് പിന്നില്‍ കവര്‍ച്ചയാണോ ലക്ഷ്യമെന്ന്  കണ്ടെത്താനായിരുന്നു ഈ പരിശോധന. എങ്കിലും കൊലയാളി കൊല്ലപ്പെട്ട ജാനകി ടീച്ചറുടെ വീടിന് ചുറ്റുവട്ടത്ത് തന്നെ ഉണ്ടെന്നാണ് അന്വേഷണ സംഘവും നാട്ടുകാരും ഉറച്ചു വിശ്വസിക്കുന്നത്.


പുലിയന്നൂര്‍ ജാനകിവധം; പ്രത്യേക അന്വേഷണസംഘം ചെന്നൈയില്‍

പുലിയന്നൂര്‍ ജാനകി വധം; ഘാതകരെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന കിട്ടിയതായി വിവരം

ജാനകി വധം; ബിജെപിക്കും സിപിഎമ്മിനും പിന്നാലെ യുഡിഎഫും പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി


ജാനകി വധം; ദുരൂഹ സാഹചര്യത്തില്‍ തുറന്ന ജയില്‍ പരിസരത്തു നിന്നും കണ്ടെത്തിയ കത്തി വിദഗ്ദ്ധ പരിശോധനക്കയച്ചു; കൊലയ്ക്കുപയോഗിച്ച കത്തിയാണോയെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ്


ജാനകിവധം; ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം

ജാനകിവധം: സി സി ടി വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് വിദഗ്ദ്ധ പരിശോധനക്ക് ബംഗളൂരുവിലേക്കയച്ചു

ജാനകി വധം; ഒരുലക്ഷത്തിലേറെ മൊബൈല്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചു

ജാനകി വധം; ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും, ഘാതകരെ പിടികൂടാത്ത പോലീസ് നടപടിയില്‍ ആശങ്ക അറിയിക്കാനും തീരുമാനം

ജാനകി വധക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി; ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും സമരത്തിലേക്ക്, സിപിഎം ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും

ജാനകി വധക്കേസില്‍ പുതിയ വഴിത്തിരിവ്; പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു



ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു

ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു

റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു

നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി

റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു

കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി

ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍

ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി

ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി

ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല

ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു


ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു

ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, News, Kerala, Murder-case, Crime, Police



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?