പാലാ - പൊന്‍കുന്നം കെ എസ് ടി പി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; സുരക്ഷ ഒരുക്കാതെ ഇപ്പോഴും അധികൃതര്‍

കോട്ടയം: (www.kvartha.com 18.02.2018) പാലാ - പൊന്‍കുന്നം റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. നിരവധി അപകടങ്ങളുണ്ടായിട്ടും ആവശ്യമായ സുരക്ഷ ഒരുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. റോഡിലെ ചില സ്ഥലങ്ങളില്‍ താല്‍ക്കാലിക സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുക മാത്രമാണു ചെയ്തത്. കെഎസ്ടിപി പാലാ - പൊന്‍കുന്നം റോഡ് ആധുനിക രീതിയില്‍ നവികരിച്ചു രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ അപകടത്തില്‍പ്പെട്ടു മരണമടഞ്ഞതു 21 പേരാണ്. 192 അപകടങ്ങളിലായി 103 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.



രണ്ടുവര്‍ഷവും ഒമ്പതു മാസവുമെടുത്താണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആധുനിക നിലവാരത്തില്‍ റോഡ് നവീകരിച്ചതോടെ വാഹനങ്ങള്‍ അമിത വേഗതയില്‍ ചീറിപാഞ്ഞു പോകുന്നതാണു അപകടങ്ങളുണ്ടാകുന്നതിനുള്ള കാരണം. ഈ റോഡില്‍ അപകടത്തില്‍പ്പെടുന്ന കാല്‍നടയാത്രക്കാരുടെ എണ്ണവും കുറവല്ല.

ദിവസവും അപകടങ്ങള്‍ വര്‍ധിക്കുന്ന പൊന്‍കുന്നം - പാലാ റോഡില്‍ സുരക്ഷയൊരുക്കാന്‍ ജില്ലാ റോഡ് സേഫ്റ്റി കമ്മിറ്റിയില്‍ ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും സുരക്ഷാ സംവിധാനം ഒരുക്കുന്നതിന്റെ ചുമതല പോലീസിന്റെ തലയിലേക്കു തള്ളി വാഹന വകുപ്പും പൊതുമരാമത്ത വകുപ്പും കൈയ്യൊഴിഞ്ഞു.
വാഹനങ്ങള്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്ന ചില സ്ഥലങ്ങളില്‍ കാമറ സ്ഥാപിക്കണമെന്നു ആവശ്യമുയര്‍ന്നിരുന്നു. ഇതിനായി എസ്റ്റിമേറ്റ് തയാറാക്കി നല്‍കാന്‍ പോലും പൊതുമരാമത്തു വകുപ്പോ മോട്ടോര്‍ വാഹന വകുപ്പോ തയാറായിട്ടില്ല.

അധികൃതര്‍ ഇടപെട്ടു പാലാ - പൊന്‍കുന്നം റോഡില്‍ അടിക്കടിയുണ്ടായ അപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നു ആവശ്യം ശക്തമായിരിക്കുകയാണ്.

Keywords: Kerala, Kottayam, News, Accident, Road, Traffic, Accidents continues in Pala - Ponkunnam road, no action from authortiy



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?