ചപ്പചവറുകള്‍ക്ക് തീയിട്ടു, രണ്ട് കെ എസ് ആര്‍ ടി സി ബസുകള്‍ കത്തി നശിച്ചു

കോഴിക്കോട്:(www.kvartha.com 13/02/2018) നടക്കാവിലെ കെഎസ്ആര്‍ടിസി റീജണല്‍ ഓഫീസിലെ വര്‍ഷോപ്പിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കെഎസ്ആര്ടിസി ബസ്സുകള്‍ കത്തി നശിച്ചു. കാലാവധി കഴിഞ്ഞ് ലേലം ചെയ്യാനായി മാറ്റിവെച്ച ബസ്സുകള്‍ക്കാണ് തീപിടിച്ചത്. ബസ്സുകള്‍ക്ക് സമീപം ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നിടത്തു നിന്ന് തീ പടര്‍ന്നാണ് ബസുകള്‍ക്ക് തീ പിടിച്ചത്.

അവധി ദിവസമായതിനാല് വര്‍ക്കഷോപ്പില്‍ ജീവനക്കാര്‍ കുറവായിരുന്നു.സമീപം താമസിക്കുന്ന ആളുകളാണ് തീയും പുകയും ഉയരുന്നത് ആദ്യം കാണുന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീപൂര്‍ണ്ണമായും അണച്ചു.

News, Kozhikode, Kerala, Top-Headlines, KSRTC-bus, Fire, Fire Force, Two KSRTC buses distroyed from burnt to fire

കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ എന്‍ജിനീയര്‍ എത്തുന്നതറിഞ്ഞ് വര്‍ക് ഷോപ്പും പരിസരവും ശുചീകരിക്കാനാണ് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. എന്നാൽ തീ പൂര്‍ണ്ണമായും അണക്കാതെയാണ് ജീവനക്കാര്‍ പോയത്. ഇവിടെ കൂട്ടിയിട്ടിരുന്ന റക്‌സിനില് നിന്നാണ് തീപിടിച്ചതെന്ന് കരുതുന്നു. എത്രലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിട്ടുണ്ടെന്ന് പരിശോധിച്ചതിന് ശേഷമെ അറിയാന്‍ കഴിയു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Top-Headlines, KSRTC-bus, Fire, Fire Force, Two KSRTC buses distroyed from  burnt  to fire


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?