വനിതാ കമ്മീഷന്‍ ഇടപെട്ടു; മണിക്കൂറുകള്‍ക്കകം അക്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

കൊല്ലം: (www.kvartha.com 24.02.2018) അഞ്ചല്‍ ഏറത്ത് വീട്ടമ്മയെ അപമാനിക്കുകയും തലയ്ക്കടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തയാളെ വനിതാ കമ്മീഷന്‍ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി. നീതി വൈകില്ലെന്ന് ഉറപ്പുവരുത്തിയ അഞ്ചല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഹരീഷിനെ കമ്മീഷനംഗം അഭിനന്ദിച്ചു.

കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ വീടിന് പുറകിലെ പറമ്പില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മക്കു നേരെയായിരുന്നു റേഷന്‍കട ജീവനക്കാരന്റെ അതിക്രമം. സംഭവത്തെ തുടര്‍ന്ന് വീട്ടമ്മ വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ ഫോണില്‍ വിളിച്ച് പരാതി അറിയിച്ചു. സംഭവം ഉടന്‍ പോലീസിനെ അറിയിക്കാന്‍ നിര്‍ദേശിച്ചതോടൊപ്പം അഞ്ചല്‍ എസ്.ഐയോട് അടിയന്തര നടപടി സ്വീകരിക്കാനും ആവശ്യപ്പെടുകയായിരുന്നു.

സ്ത്രീകള്‍ക്കു നേരെ അതിക്രമം കാട്ടുന്നവരെ ഉടന്‍ നിയമനടപടിക്ക് വിധേയമാക്കിയാല്‍ മാത്രമേ ശരിയായ നീതി ലഭിക്കുകയുള്ളൂവെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു. പരാതിക്കാരി വനിതാ കമ്മീഷന്‍ ആസ്ഥാനത്ത് നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ റേഷന്‍കട ജീവനക്കാരനെ അതിക്രമത്തിന് പ്രേരിപ്പിച്ച മറ്റൊരാളെയും എതിര്‍കക്ഷിയാക്കി. പോലീസ് നടപടിയെക്കുറിച്ച് റിപ്പോര്‍ട്ട് ലഭ്യമായ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷനംഗം പറഞ്ഞു.

പരിക്കേറ്റ വീട്ടമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Police, Arrest, Crime, Thiruvananthapuram, Attack case accused arrested with in hours
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?