പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം മത്സരാധിഷ്ഠിത മേഖലകളില്‍ വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: (www.kasargodvartha.com 23.02.2018) സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം മത്സരാധിഷ്ഠിത മേഖലകളില്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കാനാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മത്സരാധിഷ്ഠിത മേഖലകളായ ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പിന്തള്ളപ്പെട്ട് പോകാതിരിക്കാനാണ് സംസ്ഥാനം വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി പ്രൈമറി തലം മുതല്‍ വിവിധ രീതിയില്‍ വിദ്യാഭ്യാസവും ഭൗതിക സാഹചര്യവും മെച്ചപ്പെടുത്തി വരികയാണ്. ഭാരതീയ സംസ്‌കാരത്തിലേക്ക് കടന്ന് ചെല്ലാനുള്ള താക്കോലാണ് സംസ്‌കൃത ഭാഷ. ഇടക്കാലത്ത് സംസകൃത ഭാഷക്കുണ്ടായ കുറവുകള്‍ നികത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ദിനേശ് കമ്മത്ത്, സി.പി സനല്‍ ചന്ദ്രന്‍, വി.വി ഭട്ട് ഐ.എ.എസ്, ഹക്കീം കുന്നില്‍, അഡ്വ. കെ ശ്രീകാന്ത്, റാഷിദ് പൂരണം, ജയദേവ ഖണ്ഠികെ, എം സുമതി, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന യാത്രയയപ്പ് സമ്മേളനം എം രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Students, Top-Headlines, E.Chandrashekharan, Minister E.Chandrasekharan inaugurates KSTF Conference
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?