വിവാഹമോചനം ആവശ്യപ്പെട്ട ആറുമക്കളുടെ മാതാവിനെ ആസിഡ് ഒഴിച്ചുകൊന്നു; ഭര്‍ത്താവിന് വധശിക്ഷ

അബുദാബി: (www.kvartha.com 16.02.2018) വിവാഹമോചനം ആവശ്യപ്പെട്ട ആറുമക്കളുടെ മാതാവിനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് വധശിക്ഷ. കൊല്ലപ്പെട്ട യുവതിയുടെ രക്ഷിതാക്കള്‍ മാപ്പു നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതിയാണ് സ്വദേശി പൗരന് വധശിക്ഷ വിധിച്ചത്. ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചുവെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്.

എന്നാല്‍, യുവതി വിവാഹമോചനം ആവശ്യപ്പെട്ട അവസരത്തില്‍ യുവാവ് ലഹരിയുമായി ബന്ധപ്പെട്ട കേസിലും ചെക്ക് കേസിലും പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു. തുടര്‍ന്ന് 2016 ഫെബ്രുവരിയില്‍ ജയില്‍ മോചിതനായ പ്രതി വീട്ടിലെത്തി ആദ്യ ഭാര്യയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് കോടതി രേഖകളില്‍ പറയുന്നത്. മാത്രമല്ല യുവതിയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്നും ഇയാള്‍ ആരോപിച്ചു. ഇത് തെളിയിക്കുന്നതിനായി യുവതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ മൂന്നു മക്കളുടെ മുന്നില്‍ വച്ച് യുവതിയുടെ ശരീരത്തിലേക്ക് ഇയാള്‍ കയ്യില്‍ കരുതിയിരുന്ന ആസിഡ് ഒഴിക്കുകയായിരുന്നു.

Man accused of killing wife with acid sentenced to death in UAE, Abu Dhabi, News, Murder, Allegation, Children, Court, Jail, Injured, Treatment, Gulf, World.

അമ്മയെ രക്ഷിക്കുന്നതിനിടെ രണ്ടു മക്കള്‍ക്ക് ചെറിയരീതിയില്‍ പരിക്കേല്‍ക്കുകയും ചെയ്തു. യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയും വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയില്‍ കൊണ്ടു പോവുകയും ചെയ്‌തെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ശരീരത്തില്‍ 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വധശിക്ഷയ്‌ക്കെതിരെ ഇയാള്‍ക്ക് 14 ദിവസത്തിനുള്ളില്‍ അപ്പീല്‍ കോടതിയെ സമീപിക്കാം.

Keywords: Man accused of killing wife with acid sentenced to death in UAE, Abu Dhabi, News, Murder, Allegation, Children, Court, Jail, Injured, Treatment, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?