പിണറായി വിജയനെ പോലെയല്ല കര്‍ണാടക മന്ത്രി; പിന്നില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ കൈക്കിട്ടു കൊടുത്തു
ബല്ലാരി: (www.kvartha.com 05.02.2018) ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു പൊതുപരിപാടിയ്ക്കിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശകാരിച്ച് കരയിച്ചതും പിന്നീട് മറ്റൊരാളെക്കൊണ്ട് ചിത്രമെടുപ്പിച്ചതുമായ സംഭവങ്ങള്‍ നടന്നത്. അത്തരമൊരു സംഭവം അങ്ങ് കര്‍ണാടകയിലും നടന്നു. എന്നാല്‍ പിണറായിയെ പോലെ അത്ര സോഫ്‌റ്റൊന്നുമല്ല കര്‍ണാടകയിലെ മന്ത്രിമാര്‍. പിന്നില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആള്‍ക്കിട്ട് ഒന്ന് കൊടുക്കുകയും ചെയ്തു. സംഭവം ഇപ്പോള്‍ വിവാദമായിരിക്കയാണ്.
കര്‍ണാടക ഊര്‍ജ്ജമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രവര്‍ത്തിയാണ് വിവാദമായിരിക്കുന്നത്. ബല്ലാരിയിലെ ഒരു പരിപാടിക്കിടയില്‍ താന്‍ ഉള്‍പ്പെടുന്ന സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന്റെ കൈക്കിട്ട് തന്നെ മന്ത്രി പണി കൊടുത്തു. അതേസമയം ശിവകുമാര്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചവനിട്ട് തല്ല് കൊടുക്കുന്ന സംഭവം ഇതാദ്യമല്ല. നേരത്തേയും ശിവകുമാര്‍ ഇത്തരം പ്രവര്‍ത്തി ചെയ്ത് വിവാദത്തിലായിട്ടുണ്ട്.
2017 നവംബറില്‍ ഒരു പൊതുപരിപാടിയ്ക്കിടെ തനിക്ക് പിന്നില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമിച്ചയാളോടും മന്ത്രി സമാന രീതിയിലായിരുന്നു പ്രതികരിച്ചത് . മാധ്യമങ്ങളുമായി സംസാരിക്കുമ്പോള്‍ പിന്നില്‍ വന്ന് ഫോണ്‍ ഉയര്‍ത്തിയയാളുടെ കൈക്കിട്ട് മന്ത്രി തട്ടുന്ന രംഗം ക്യാമറകള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അതേക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് ഇതൊക്കെ ഒരു സാധാരണ സംഭവം മാത്രമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. താന്‍ തന്റെ ഉത്തരവാദിത്വം ചെയ്യുമ്പോള്‍ എങ്ങിനെ സെല്‍ഫിക്ക് തുനിയുമെന്ന് ചോദിച്ച ശിവകുമാര്‍ ഇതെല്ലാം വെറും സാധാരണ സംഭവം മാത്രമാണെന്നും പ്രതികരിച്ചു.
തിരുവനന്തപുരത്ത് ഒരു സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു പിണറായി വിജയനൊപ്പം സെല്‍ഫിയെടുക്കാന്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ തിടുക്കപ്പെട്ടു വന്നത്. ദേഷ്യം പൂണ്ട കേരളാമുഖ്യമന്ത്രി പയ്യനെ വഴക്കുപറഞ്ഞ് ഓടിച്ചു. അപ്രതീക്ഷിതമായ പ്രതികരണത്തില്‍ കരച്ചിലിന്റെ വക്കോളമെത്തിയ വിദ്യാര്‍ത്ഥിയെ ആശ്വസിപ്പിച്ച ശേഷം പിന്നീട് ഒപ്പം നിര്‍ത്തി മറ്റൊരാളെ കൊണ്ട് ഫോട്ടോയെടുത്താണ് മന്ത്രി പറഞ്ഞുവിട്ടത്.

Keywords: WATCH: Karnataka Minister DK Shivakumar loses his cool, hits man trying to take selfie with him, Student, Controversy, Karnataka, Minister, Youth, Media, Thiruvananthapuram, Politics, News, National, Video.
Powered by Info News For You

Comments
Post a Comment