അസിസ്റ്റന്റ് പ്രൊഫസര്‍ പോസ്റ്റിന് കൈക്കൂലി: യൂണിവേഴ്‌സിറ്റി വി സി അറസ്റ്റില്‍
കോയമ്പത്തൂര്‍: (www.kvartha.com 03.02.2018) കൈക്കൂലി വാങ്ങിയ കേസില്‍ യൂണിവേഴ്‌സിറ്റി വി സി അറസ്റ്റില്‍. ഭാരതീയാര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഗണപതിയെയാണ് പോലീസ് അറസ്റ്റുചെയ്തത്. അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് സുരേഷ് എന്ന ഉദ്യോഗാര്‍ഥിയില്‍ നിന്ന് 30 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഗണപതി പിടിയിലായത്.
ഒരു ലക്ഷം രൂപ പണമായും 29 ലക്ഷം ചെക്കായിട്ടുമാണ് ഗണപതിക്ക് നല്‍കിയിരുന്നത്. ശനിയാഴ്ച രാവിലെ കോയമ്പത്തൂര്‍ മരുതമലൈയിലുള്ള വീട്ടില്‍വെച്ചാണ് ഗണപതി അറസ്റ്റിലായത്. 2016 മാര്‍ച്ചിലാണ് ഭാരതീയാര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറായി ഗണപതി സ്ഥാനമേറ്റത്.
ഗണപതിയുടെ കാലയളവില്‍ നടന്ന അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനങ്ങള്‍ ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് ഇത്തരം നിയമനങ്ങള്‍ നിര്‍ത്തിവെക്കാന്‍ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Arrest, Police, Coimbatore varsity V-C arrested for accepting Rs 30 lakh bribe.

Powered by Info News For You

Comments
Post a Comment