പതിനൊന്നാം ശമ്പളക്കമ്മീഷനെ നിയമിക്കണം: എസ്.ഇ.യു

കാസര്‍കോട് (www.evisionnews.co): 2019 ജൂലൈ മാസം നടപ്പിലാകേണ്ട ശമ്പളപരിഷ്‌കരണത്തിന് വേണ്ടിയുള്ള 11-ാം ശമ്പളക്കമ്മീഷനെ ഉടന്‍ നിയമിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാര്‍ പത്താം ശമ്പളക്കമ്മീഷനെ നിയമിച്ച് അഞ്ചുവര്‍ഷം പിന്നിടുകയും ശമ്പളപരിഷ്‌കരണം പ്രാബല്യത്തില്‍ വരാന്‍ ഒരുവര്‍ഷം മാത്രം ബാക്കിയിരിക്കുകയും ചെയ്യവെ പുതിയ ശമ്പളക്കമ്മിഷനെ നിയമിക്കുന്നതുള്‍പ്പെടെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ജീവനക്കാരുടെ ക്ഷാമ ബത്തയ്ക്കാവശ്യമായ തുകപോലും നീക്കിവെച്ചിട്ടില്ല. ജീവനക്കാരുടെ അവകാശങ്ങള്‍ നിരന്തരമായി അവഗണിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് തയാറാകണമെന്ന് എസ്.ഇ.യു ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു.
 
ജില്ലാ മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. എസ്.ഇ.യു ജില്ലാ പ്രസിഡണ്ട് ഒ.എം ഷഫീക്ക് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ അന്‍വര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് എ.എം അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി മുസ്തഫ കോഴിക്കോട് മുഖ്യാതിഥിയായിരുന്നു. മുസ്്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി ടി.എം ശുഹൈബ്. എസ്.ഇ.യു സംസ്ഥാന സെക്രട്ടറി. നാസര്‍ നങ്ങാരത്ത്, അഡ്വ. വി.എം മുനീര്‍, കെ.എന്‍.പി മുഹമ്മദലി പ്രസംഗിച്ചു.
 
തുടര്‍ന്ന് നടന്ന സെമിനാര്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. എസ്.ഇ.യു ജില്ലാ വൈസ്. പ്രസിഡണ്ട് സലീം. ടി. അധ്യക്ഷത വഹിച്ചു. സംസ്ഥാന എസ്.ഇ.യു ജനറല്‍ സെക്രട്ടറി സി.ബി മുഹമ്മദ് വിഷയമവതരിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. എ.കെ.എം അഷ്റഫ്, മുഹമ്മദ് കുഞ്ഞി ബേക്കല്‍, അബ്ദുല്‍ റഹിമാന്‍ മൊഗ്രാല്‍, ഇ.എ ആസ്യമ്മ, നൗഫല്‍ നെക്രാജെ, സായിദ ബീവി പ്രസംഗിച്ചു. സംഘടനാചര്‍ച്ചയില്‍ അഷ്റഫലി ചേരങ്കൈ അധ്യക്ഷത വഹിച്ചു. കെ.കെ ഇബ്രാഹിം, ഒ.എം. ഷിഹാബ്, അഷ്റഫ് അത്തുട്ടി, എം. സാദിഖ്, ജില്ലാ സെക്രട്ടറി അബ്ദുറഹിമാന്‍ നെല്ലിക്കട്ട, കെ.എ മുസ്തഫ പ്രസംഗിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?