ഐ ഒ സി പ്ലാന്റിലെ ലോറി ഡ്രൈവര്‍മാരുടെ സമരം; തെക്കന്‍ ജില്ലകളില്‍ ഇന്ധനക്ഷാമം
കൊച്ചി:(www.kasargodvartha.com 04/02/2018) കൊച്ചിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐ.ഒ.സി) ഇരുമ്പനം പ്ലാന്റില്‍ ലോറി ഡ്രൈവര്‍മാരുടെ സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്ധനക്ഷാമം രൂക്ഷമായി. ഐ ഒ സിയുടെ മിക്ക പമ്പുകളിലും ഞായറാഴ്ച ഉച്ചയോടെ ഇന്ധനം തീര്‍ന്നു. മലപ്പുറം മുതല്‍ തിരുവനന്തപുരം വരെയുള്ള ഐ ഒ സി പമ്പുകളിലേക്ക് ഇരുമ്പനം പ്ലാന്റില്‍നിന്നുമാണ് ഇന്ധനമെത്തിക്കുന്നത്. ഈ ജില്ലകളിലെ പമ്പുകളിലാണ് ഇന്ധനക്ഷാമം അനുഭവപ്പെടുന്നത്.
400 ഓളം ലോഡ് ഇന്ധനമാണ് ഇരുമ്പനത്തെ ഐ.ഒ.സി പ്ലാന്റില്‍നിന്ന് ഓരോ ദിവസവും പെട്രോള്‍ പമ്പുകളിലേക്ക് കൊണ്ടുപോകുന്നത്. ഹൈറേഞ്ച് മേഖലകളിലേക്ക് കൊണ്ടുപോകാനുള്ള ഇന്ധനം രാവിലെ 11 മണിക്ക് മുമ്പുതന്നെ നല്‍കണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. ഉച്ചയ്ക്കുശേഷം ലോഡ് ലഭിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ലോറി ഡ്രൈവര്‍മാര്‍ പരാതിപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച തര്‍ക്കമാണ് സമരത്തിന് ഇടയാക്കിയത്.
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ അധികവും ഐ ഒ സിയുടേതാണ്. 900 ത്തിലധികം പമ്പുകളാണ് സംസ്ഥാനത്ത് ഐ ഒ സിക്കുള്ളത്. രണ്ടു ദിവസമായി ഇന്ധനക്ഷാമം ഉണ്ടെങ്കിലും ഞായറാഴ്ചയോടെ ഇത് രൂക്ഷമായി. കൊച്ചി നഗരത്തിലെ പല പമ്പുകളും അടച്ചു. ഇന്ധനക്ഷാമം രൂക്ഷമായതോടെ സമരം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമായിരിക്കുകയായിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Top-Headlines, Driver, Strike, Fuel, IOC plant lorry driver's strike,southern districts the fuel famine

Powered by Info News For You

Comments
Post a Comment