മണ്ണാര്‍ക്കാട് മുസ്ലിം ലീഗ് കൗണ്‍സിലറുടെ മകന്‍ കുത്തേറ്റുമരിച്ചു

പാലക്കാട് (www.evisionnews.co): മണ്ണാര്‍ക്കാട് വ്യാപര സ്ഥാപനത്തില്‍ കയറി ഒരു സംഘം ആളുകള്‍ യുവാവിനെ കുത്തിക്കൊന്നു. കുന്തിപ്പുഴ സ്വദേശി സഫീര്‍ (22) ആണ് കൊല്ലപ്പെട്ടത്. മുസ്ലിം ലീഗ് കൗണ്‍സിലര്‍ സുറാജുദ്ദീന്റെ മകനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താലിന് മുസ്ലിം ലീഗ് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സിപിഐ എന്ന് സഫീറിന്റെ കുടുംബം ആരോപിച്ചു. 

രാത്രി ഒമ്പത് മണിയോടെ മണ്ണാര്‍ക്കാട് കോടതിപ്പടിയിലുള്ള തുണിക്കടയിലാണ് സംഭവം. പരിക്കേറ്റ സഫീറിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഫീറിന്റെ പിതാവ് സിറാജുദ്ദീന്‍ മണ്ണാര്‍ക്കാട് നഗരസഭ ലീഗ് കൗണ്‍സിലറാണ്. പ്രദേശത്ത് അടുത്തിടെ ലീഗ്- സി.പി.ഐ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സഫീറിന്റെ കൊലപാതകമെന്നാണ് സൂചന.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?