ഇന്റർനാഷണൽ കാരട്ടെ ചാമ്പ്യൻഷിപ്പിൽ കാസർകോട്ടെ കൊച്ചു മിടുക്കന് മിന്നും ജയം


ശ്രീലങ്ക: (www.evisionnews.co)ഇന്റർനാഷണൽ കാരട്ടെ ചാമ്പ്യൻഷിപ്പിൽ കാസർകോട്ടെ കൊച്ചു മിടുക്കന് മിന്നും ജയം. ഇന്റർ നാഷണൽ ഷോട്ടോക്കാൻ കരാട്ടെ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ശ്രീലങ്കയിലെ മട്ടാലെ മഹാത്മാ ഗാന്ധി മെമ്മോറിയൽ സെന്ററിൽ നടത്തിയ എസ്.കെ.എ കരാട്ടെ ചാമ്പ്യൻഷിപ്പിലാണ് കാസർകോട് ജി ല്ലയിലെ കുമ്പഡാജെ തുപ്പകല്ലിലെ യു. ഷെയ്ഖ് അലി ഹാജിയുടെ കൊച്ചുമകനും മുഹമ്മദ് കുഞ്ഞി(മോണി) യുടെ മകനുമായ അഹമ്മദ് അൽ ഖലീൽ (11) മിന്നും വിജയം നേടിയത്. അണ്ടർ പതിമൂന്ന് കരാട്ടെയിൽ മൂന്നാം സ്ഥാനവും, അണ്ടർ പതിനൊന്ന് കുമിട്ടിയിൽ രണ്ടാം സ്ഥാനവും നേടിയാണ് ഖലീൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചത്. ചെറുപ്രായം മുതലേ കരാട്ടെയിൽ താല്പര്യം കാണിച്ചിരുന്ന ഖലീലിന് കുടുംബാംഗങ്ങളുടെയും അധ്യാപകയരുടെയും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഖലീൽ ഇപ്പോൾ സുള്ള്യ കെ.വി.ജി ഇന്റർനാഷണൽ പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?