തന്നെ മാറ്റാന്‍ സര്‍ക്കാരിന് എന്ത് അധികാരമാണുള്ളത്? സ്‌കൂള്‍ മാനേജരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് ട്രിനിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍
കൊല്ലം : (www.kvartha.com 10.02.2018) തന്നെ മാറ്റാന്‍ സര്‍ക്കാരിന് എന്ത് അധികാരമാണുള്ളത്? സ്‌കൂള്‍ മാനേജരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് ട്രിനിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍. സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘ ജീവനൊടുക്കിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കത്ത് തള്ളിയാണ് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ പ്രതികരണം . സര്‍ക്കാരിനു തന്നെ മാറ്റാന്‍ യാതൊരു അധികാരവുമില്ലെന്നും സ്‌കൂള്‍ മാനേജര്‍ക്കാണു അതിനുളള അധികാരമെന്നും പ്രിന്‍സിപ്പല്‍ വ്യക്‌തമാക്കി .
അതേസമയം 60 വയസ് കഴിഞ്ഞെന്ന നിബന്ധന ഐസിഎസ്ഇ സ്കൂളുകള്‍ക്കു ബാധകമല്ലെന്നും പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ഡിഡിഇ തനിക്കെതിരായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കി എന്നും അവർ കുറ്റപ്പെടുത്തി.
വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്മെന്റിന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം കത്തുനല്‍കിയിരുന്നു. കേസില്‍ പ്രതികളായ അധ്യാപികമാര്‍ക്ക് സ്‌കൂളില്‍ സ്വീകരണം നല്‍കിയ സംഭവം വിവാദമായതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
രണ്ട് അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തിട്ടും മൂന്ന് മാസങ്ങള്‍ക്കിപ്പുറം ആഘോഷപൂര്‍വം തിരികെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത് സമൂഹ മനസാക്ഷിയോടുള്ള വെല്ലുവിളിയാണെന്നു കത്തില്‍ പറയുന്നു.
ഗൗരി നേഘയുടെ മരണത്തിനുത്തരവാദികളെന്ന ആരോപണത്തിന് വിധേയരായ അധ്യാപികമാരെ സ്‌കൂളില്‍ പൂക്കള്‍ നല്‍കിയും കേക്ക് മുറിച്ചും സസ്പന്‍ഷന്‍ പിന്‍വലിച്ച് സ്‌കൂളിലേക്ക് സ്വാഗതം ചെയ്തത് കേരള സര്‍ക്കാരിനോടും പൊതുസമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്നും അവഹേളനം ഇനിയും തുടര്‍ന്നാല്‍ സ്‌കൂളിന്റെ എന്‍ഒസി റദ്ദ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്നും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി. മാത്രമല്ല അധ്യാപികമാരെ സ്വീകരിക്കാന്‍ നേതൃത്വം നല്‍കിയ മറ്റുള്ളവര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്ക് നല്‍കിയ നോട്ടീസില്‍ നിര്‍ദ്ദേശമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gauri Neha death: Kerala school in the dock for giving accused teachers hero's welcome, Kollam, News, Trending, Principal, Education, Teachers, Media, Letter, Suspension, Kerala.

Powered by Info News For You

Comments
Post a Comment