ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുന്‍ പ്ലേബോയ് മോഡല്‍ കരണ്‍ മഗ്‌ഡോഗല്‍

വാഷിങ്ടന്‍: (www.kvartha.com 17.02.2018) അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുന്‍ പ്ലേബോയ് മോഡല്‍ കരണ്‍ മഗ്‌ഡോഗല്‍. 2006ല്‍ ട്രംപുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് ആരോപണം. ട്രംപിന്റെ ഭാര്യ മെലാനിയ ഇളയപുത്രനു ജന്മം നല്‍കി മാസങ്ങള്‍ക്കു ശേഷമാണു സംഭവമെന്നും കരണ്‍ വ്യക്തമാക്കി. നേരത്തെ നീലച്ചിത്ര നായിക സ്‌റ്റെഫാനി ക്ലിഫോര്‍ഡും ട്രംപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ കോളിളക്കം മാറുന്നതിനു മുമ്പാണ് പുതിയ ആരോപണം.

അതേസമയം കരണിന്റെ ആരോപണത്തോടു പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ തയാറായില്ല. എന്നാല്‍ കരണുമായുള്ള ബന്ധം ട്രംപ് നേരത്തെ തള്ളിയിരുന്നതായും വാര്‍ത്ത വ്യാജമാണെന്നും എന്‍ബിസി വക്താവ് അറിയിച്ചു. ഒന്‍പതുമാസം മാത്രമാണു കിരണുമായുള്ള ബന്ധം നിലനിന്നിരുന്നതെന്നും 2016ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സമയത്തു വിഷയം വീണ്ടും ഉയര്‍ന്നു വരികയായിരുന്നുവെന്നും ദി ന്യൂയോര്‍ക്കര്‍ റിപ്പോര്‍ട്ടു ചെയ്തു.

Magazine obtains ex-playmate's notes on alleged Trump affair, Washington, News, Trending, Politics, Allegation, Report, World

2016 ഓഗസ്റ്റ് അഞ്ചിനു തന്റെയും ട്രംപിന്റെയും സ്വകാര്യ ദൃശ്യങ്ങളും വെളിപ്പെടുത്തലുകളും നാഷണല്‍ എന്‍ക്വയറര്‍ ടാബ്ലോയിഡിനു നല്‍കാമെന്നു കരണ്‍ മക്‌ഡോഗല്‍ അറിയിച്ചിരുന്നതായും ന്യൂയോര്‍ക്കറിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഇതിനായി 1.5 ലക്ഷം ഡോളര്‍ (96.5 ലക്ഷം രൂപ) അവര്‍ വാങ്ങിയിരുന്നു. എന്നാല്‍ ട്രംപിന്റെ സുഹൃത്തും നാഷണല്‍ ഇന്‍ക്വയററിന്റെ ഉടമസ്ഥനുമായ ഡേവിഡ് പെക്കര്‍ വാര്‍ത്ത മുക്കിയതായും ന്യൂ യോര്‍ക്കര്‍ പറയുന്നു.

Keywords: Magazine obtains ex-playmate's notes on alleged Trump affair, Washington, News, Trending, Politics, Allegation, Report, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?