മലയാളി യുവാവ് ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: (www.kvartha.com 04.02.2018) മലപ്പുറം സ്വദേശിയും സജീവ സുന്നി പ്രവര്‍ത്തകനുമായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. വേങ്ങര കണ്ണമംഗലം അച്ചമ്പലം മാണിതൊടിക മുഹമ്മദിന്റെ മകന്‍ ഇബ്രാഹിം (27) ആണ് മരിച്ചത്. ജിദ്ദയിലെ തൂവലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.

Malappuram, Kerala, News, Death, Obituary, Indian man killed in Saudi Arabia.

നാട്ടിലും വിദേശത്തും സജീവ സുന്നി സംഘടനാ പ്രവര്‍ത്തകനായിരുന്നു. ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്കു പോകുന്നതിനു മുമ്പ് നാട്ടില്‍ സുന്നി സംഘടനാ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ഇബ്രാഹിം. പിന്നീട് ജിദ്ദയിലേക്ക് പോയെങ്കിലും അവിടെയും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. അടുത്തിടെയാണ് ഇബ്രാഹിം വിവാഹിതനായത്.

ഉമ്മ: ഇത്തീമു. ഭാര്യ: സിബില നര്‍ഗീസ്. സഹോദരങ്ങള്‍: മുഹ് യുദ്ധീന്‍, റാബിഹ സല്‍മത്ത്, ഹാജറ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Malappuram, Jeddah, Kerala, News, Death, Obituary, Indian man killed in Saudi Arabia.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?