പൊതുജനങ്ങള്‍ക്കായി സ്ഥാപിച്ച കുടിവെള്ള പാത്രം യുവാക്കള്‍ തകര്‍ത്തു; പോലീസ് ഇടപെട്ടു

ബേക്കല്‍: (www.kasargodvartha.com 21.02.2018) പൊതുജനങ്ങള്‍ക്കായി സ്ഥാപിച്ച കുടിവെള്ള പാത്രം യുവാക്കള്‍ തകര്‍ത്തു. സാമൂഹ്യപ്രവര്‍ത്തകന്‍ കരീം പള്ളത്തില്‍ മീത്തല്‍ മൗവ്വല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ സ്ഥാപിച്ച കുടിവെള്ള പാത്രമാണ് രണ്ട് യുവാക്കള്‍ തകര്‍ത്തത്. കടുത്ത വേനല്‍ ചൂടില്‍ പൊതുജനങ്ങള്‍ക്കും പക്ഷികള്‍ക്കും ആശ്വാസമാവാന്‍ വേണ്ടിയാണ് കുടിവെള്ള പദ്ധതി സ്ഥാപിച്ചതെന്ന് കരീം പള്ളത്തില്‍ പറഞ്ഞു.

സംഭവം സംബന്ധിച്ച് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയും ബേക്കല്‍ എസ് ഐ വിപിന്‍ സ്ഥലത്തെത്തി കുടിവെള്ള പാത്രം യഥാസ്ഥാനത്ത് ഉടന്‍ ഒരുക്കിനല്‍കണമെന്ന് യുവാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയുമായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Drinking water, Drinking water pot destroyed by Youths
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?