ദേവകിയെ കൊലപ്പെടുത്തിയത് സുബൈദ വധക്കേസിലെ മൂന്നാംപ്രതി സുള്ള്യ അസീസാണെന്ന് സൂചന; ഈ കേസുകൂടി തെളിഞ്ഞാല്‍ അസീസ് നടത്തിയ കൊലകളുടെ എണ്ണം മൂന്ന്

ബേക്കല്‍: (www.kasargodvartha.com 02.02.2018) ഏറെ ദുരൂഹത ഉയര്‍ത്തിയ പെരിയാട്ടടുക്കം മുനിക്കല്‍ കാട്ടിയടുക്കത്തെ ദേവകി കൊലക്കേസിലെ പ്രതി സുബൈദ വധക്കേസില്‍ പിടികിട്ടാനുള്ള പ്രതി കര്‍ണാടക സുള്ള്യയിലെ അസീസാണെന്ന് അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. പെരിയ ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസില്‍ പിടിയിലായ പട്ള അസീസിനെയും ഖാദറിനെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നാടിനെ നടുക്കിയ ദേവകി വധക്കേസിന്റെയും ചുരുളഴിഞ്ഞത്. ദേവകിയുടെയും സുബൈദയുടെയും കൊലപാതകങ്ങള്‍ക്ക് സമാനതകളുണ്ടെന്ന് അന്വേഷണ സംഘം നേരത്തേ ഉറപ്പിച്ചിരുന്നു.

2017 ജനുവരി 13നാണ് പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ പരേതനായ പക്കീരന്റെ ഭാര്യ ദേവകി ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതിയെ കണ്ടെത്താനാവാതെ പോലീസ് ഏറെ നാണംകെടുകയും ചെയ്തു. ഇപ്പോള്‍ സുബൈദ കൊലക്കേസില്‍ സൂത്രധാരന്‍ ഉള്‍പ്പെടെ പിടിയിലായപ്പോഴാണ് ദേവകി കൊലക്കേസിന്റെയും ചിത്രം വ്യക്തമായത്.

സുബൈദ വധക്കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യു പ്രേമന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വെള്ളിയാഴ്ച ഉച്ചയോടെ കാസര്‍കോട്ടെത്തി. ഏഴുവര്‍ഷം മുമ്പ് ഖദീജ എന്ന സ്ത്രീയെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസിലും സുള്ള്യ അസീസ് പ്രതിയാണ്.

Related News:
സുബൈദ വധക്കേസില്‍ ഇനി അറസ്റ്റിലാകാനുള്ളത് രണ്ടംഗസംഘം; മൂന്നാം പ്രതിയായ സുള്ള്യ സ്വദേശി ബന്ധുവായ യുവതിയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസിലും പ്രതി

ജാനകി വധം പോലീസിന്റെ അഭിമാന പ്രശ്‌നം; കേസ് ക്രൈംബ്രാഞ്ചിന് കൈമാറില്ല, പ്രതികള്‍ ഉടന്‍ പിടിയിലാകും: എഡിജിപി രാജേഷ് ദിവാന്‍

15 ദിവസത്തിനുള്ളില്‍ സുബൈദ വധക്കേസ് തെളിയിച്ചു; ജില്ലാ പോലീസിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് എഡിജിപി

മോഷണ സംഘം എത്തിയത് പൊന്നും പണവും ആഗ്രഹിച്ച്, കിട്ടിയത് അഞ്ചരപ്പവന്‍; കൃത്യം നടന്ന ദിവസം തന്നെ സ്വര്‍ണം കാസര്‍കോട്ട് വില്‍പന നടത്തി പണം പങ്കിട്ടെടുത്തു

സുബൈദയെ കൊലപ്പെടുത്തിയത് ഖാദറും പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ചേര്‍ന്ന്, ക്ലോറോഫോം ഉപയോഗിച്ച തുണി 10 മിനുട്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നു; ആസൂത്രണം 24 മണിക്കൂറിനുള്ളില്‍

സുബൈദ വധം: രണ്ട് പ്രതികള്‍ അറസ്റ്റില്‍, സ്വര്‍ണവും പ്രതികളെത്തിയ രണ്ട് കാറുകളും കണ്ടെത്തി

സുബൈദ വധക്കേസില്‍ പ്രതികളുടെ അറസ്റ്റ് വെള്ളിയാഴ്ചയുണ്ടാകുമെന്ന് ജില്ലാ പോലീസ് ചീഫ്; പോലീസ് അന്വേഷിക്കുന്ന പ്രതിക്ക് ദേവകി വധക്കേസുമായും ബന്ധം?


സുബൈദ വധം; 5 പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്

സുബൈദ വധം; പോലീസ് അന്വേഷണം പുരുഷ അടിവസ്ത്രം കേന്ദ്രീകരിച്ച്

സുബൈദ വധക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചില്ല; മരണ കാരണം ശ്വാസംമുട്ടിയാണെന്ന് പോലീസ്, മൂന്നംഗ സംഘം കസ്റ്റഡിയില്‍

സുബൈദയെ കൊല പ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; തെളിവ് കിട്ടിയതായും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ഐജി മഹിപാല്‍ യാദവ് കാസര്‍കോട് വാര്‍ത്തയോട്; കൊലയ്ക്ക് പിന്നില്‍ സുബൈദയെ ശരിക്കും അറിയാവുന്ന ആള്‍, ഉദ്ദേശം കവര്‍ച്ചയല്ലെന്നും സൂചന

സുബൈദയുടെ മരണം നാടിനെ നടുക്കി; ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ ആശങ്കയില്‍; കാസര്‍കോട്ട് ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് സ്ത്രീകള്‍, ഒരു വീട്ടമ്മയെ കൊലപ്പെടുത്താനും ശ്രമം നടന്നു

കാസര്‍കോട് വീണ്ടും നടുങ്ങി; വീട്ടമ്മയെ കൊലപ്പെടുത്തി, സ്വര്‍ണവും പണവും നഷ്ട്ടപ്പെട്ടതായി സംശയം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bekal, Murder-case, Murder, Crime, Top-Headlines, Police investigation tighten for Sullia azeez
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?