'ഗള്‍ഫില്‍ മരണപ്പെടുന്ന പ്രവാസികളുടെ നാട്ടിലെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണം'
ദമ്മാം: (www.kvartha.com 26.02.2018) ഗള്‍ഫില്‍ ജോലിയിലിരിക്കേ അപകടമോ, അസുഖമോ കാരണം മരണമടയുന്ന പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങള്‍ക്ക്, കേന്ദ്ര - കേരള സര്‍ക്കാരുകള്‍ ധനസഹായം നല്‍കണമെന്ന് നവയുഗം സാംസ്‌കാരികവേദി അദാമ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഏറെ കുടുംബപ്രാരാബ്ധങ്ങള്‍ ചുമക്കുന്ന സാധാരണക്കാരാണ് ഗള്‍ഫ് പ്രവാസികളില്‍ ഭൂരിപക്ഷവും. കുടുംബങ്ങളുടെ അത്താണിയായ അത്തരം പ്രവാസികള്‍ മരണമടയുമ്പോള്‍ നാട്ടിലെ കുടുംബം സാമ്പത്തികപ്രതിസന്ധിയില്‍ ആകുന്നത് സ്വാഭാവികമാണ്. അത്തരം കുടുംബങ്ങളെ സഹായിക്കാന്‍ തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. അതിനാല്‍ സര്‍ക്കാര്‍ വകയായി കുടുംബ ധനസഹായം നല്‍കണമെന്ന് നവയുഗം അദാമ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
തമ്പാന്‍ നടരാജന്റെ അധ്യക്ഷതയില്‍ നടന്ന അദാമ യൂണിറ്റ് സമ്മേളനം, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍ ജി ഉദ്ഘാടനം ചെയ്തു. നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, നവയുഗം കേന്ദ്രകമ്മിറ്റി സഹഭാരവാഹികളായ ജമാല്‍ വില്യാപ്പള്ളി, ലീന ഉണ്ണികൃഷ്ണന്‍, സാജന്‍ കണിയാപുരം, കേന്ദ്രനേതാക്കളായ ഗോപകുമാര്‍, പദ്മനാഭന്‍ മണിക്കുട്ടന്‍, ഉണ്ണികൃഷ്ണന്‍, സക്കീര്‍ ഹുസ്സൈന്‍, മിനി ഷാജി എന്നിവര്‍ ആശംസപ്രസംഗം നടത്തി. നിസാമുദ്ദീന്‍ സ്വാഗതവും, സാബു വര്‍ക്കല നന്ദിയും പറഞ്ഞു.
നവയുഗം അദാമ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി രാജ്കുമാര്‍ ഭൂതക്കുളം (രക്ഷാധികാരി), നിസാം കൊല്ലം (പ്രസിഡന്റ്), സാബു വര്‍ക്കല (വൈസ് പ്രസിഡന്റ്), തമ്പാന്‍ നടരാജന്‍ (സെക്രട്ടറി), രാകേഷ് (ജോയിന്റ് സെക്രട്ടറി), ഉണ്ണി (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
Keywords: Gulf, News, Finance, Death, Dammam, Financial help need for dead expatriates' family, Navayugam.

Powered by Info News For You

Comments
Post a Comment