ഇസ്രയേല്‍ ഹെലിക്കോപ്റ്ററുകളുടെ അകമ്പടി, ജോര്‍ദാന്‍ രാജാവിന്റെ ഹെലികോപ്റ്ററില്‍ മോഡി റാമല്ലയില്‍; ത്രിവര്‍ണമണിഞ്ഞ് ബുജ് ഖലീഫ

റാമല്ല: (www.kvartha.com 10.02.2018) ഇസ്രയേല്‍ ഹെലിക്കോപ്റ്ററുകളുടെ അകമ്പടിയില്‍, ജോര്‍ദാന്‍ രാജാവിന്റെ ഹെലികോപ്റ്ററില്‍ ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ഫലസ്തീനില്‍. അത്യന്തം ഊഷ്മളമായ സ്വീകരണമാണു മോഡിക്കായി റാമല്ലയില്‍ ഒരുക്കിയിരുന്നത്. ജോര്‍ദാനില്‍നിന്നാണു മോഡി ഫലസ്തീനിലേക്കു തിരിച്ചത്.

പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ചയാണു മോഡി ജോര്‍ദാനിലെത്തിയത്. അബ്ദുല്ല രണ്ടാമന്‍ രാജാവിനെ കണ്ട മോഡി, ഇന്ത്യ-ജോര്‍ദാന്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു. ഈ മാസം ഒടുവില്‍ ഇന്ത്യയിലെത്തുന്ന അബ്ദുല്ല രണ്ടാമന്‍ രാജാവിന്റെ സന്ദര്‍ശനം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും മോഡി അറിയിച്ചു.

"Historic" Visit To Deepen Ties, PM Modi Says In Palestine: 10 Points, Israel, Helicopter, News, Politics, Prime Minister, Narendra Modi, Inauguration, World.

ഫലസ്തീന്റെ വിമോചന നേതാവ് യാസര്‍ അറാഫത്തിന്റെ സ്മാരക മ്യൂസിയവും മോഡി സന്ദര്‍ശിച്ചു. അറാഫത്ത് അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി, റാമല്ലയിലെ ഐടി പാര്‍ക്കിന്റെ ഉദ് ഘാടനവും നിര്‍വഹിക്കും. പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തുമെന്നും ഫലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ ആവര്‍ത്തിക്കുമെന്നും മോഡി വ്യക്തമാക്കി. ഫലസ്തീനില്‍നിന്നു മോഡി യുഎഇയിലേക്കു തിരിക്കും.

മോഡിയുടെ വരവിനായി കാത്തിരിക്കുന്ന യുഎഇ ബൂര്‍ജ് ഖലീഫ, ദുബൈ ഫ്രെയിം, എഡിഎന്‍ഒസി ആസ്ഥാനം എന്നിവ ലൈറ്റുകളാല്‍ ഇന്ത്യന്‍ പതാക സൃഷ്ടിച്ചു. യുഎഇയില്‍ ആറാമതു ലോക ഗവണ്‍മെന്റ് ഉച്ചകോടിയെ മോഡി അഭിസംബോധന ചെയ്യും. അവസാന ഘട്ടമായി ഒമാന്‍ സന്ദര്‍ശിക്കും. അവിടെ 11നു സുല്‍ത്താനുമായും മറ്റു നേതാക്കളുമായും ചര്‍ച്ച.

ഇന്ത്യയില്‍ മുതല്‍മുടക്കുന്നതു സംബന്ധിച്ച് ഒമാനിലെ വന്‍കിട ബിസിനസുകാരുമായി ചര്‍ച്ചകള്‍ നടത്തുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലെ ഇന്ത്യക്കാരുടെ പ്രതിനിധികളെയും കാണും. 2015നു ശേഷം ഗള്‍ഫിലും പശ്ചിമേഷ്യയിലും മോഡി നടത്തുന്ന അഞ്ചാമത്തെ സന്ദര്‍ശനമാണിത്.

Keywords: "Historic" Visit To Deepen Ties, PM Modi Says In Palestine: 10 Points, Israel, Helicopter, News, Politics, Prime Minister, Narendra Modi, Inauguration, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?