ആറ്റിങ്ങലില്‍ സ്കൂള്‍ ബസ് പാലത്തില്‍നിന്ന് മറിഞ്ഞു വീണ് നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
ആറ്റിങ്ങല്‍:(www.evisionnews.co) തിരുവനന്തപുരം ആറ്റിങ്ങല്‍ മാമം പാലത്തില്‍നിന്ന് സ്കൂള്‍ ബസ് മറിഞ്ഞു. നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കറ്റു. പരിക്കേറ്റ കുട്ടികളെ സമീപത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടം നടന്ന സമയത്ത് 15 ഓളം കുട്ടികള്‍ ബസിലുണ്ടായിരുന്നു. നിയന്ത്രണംവിട്ട സ്കൂള്‍ബസ് വെള്ളത്തിലേക്ക് തെന്നി മറിഞ്ഞാണ് അപകടമുണ്ടായത്. ഈ പാലത്തില്‍ സമീപകാലത്ത് നടക്കുന്ന മൂന്നാമത്തെ അപകടമാണിത്.Powered by Info News For You
Comments
Post a Comment