ശൈലി മാറ്റണമെന്ന് മുഖ്യമന്ത്രിയോട് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ഉദ്ദേശമില്ലെന്ന് പിണറായി വിജയന്‍, നെല്ലിക്കുന്നിന്റെ മാനസിക നിലയ്ക്ക് എന്തുപറ്റിയെന്നും ചോദ്യം
തിരുവനന്തപുരം: (www.kasargodvartha.com 01.02.2018) ശൈലി മാറ്റണമെന്ന എംഎല്‍എയുടെ ആവശ്യത്തിന് ഇപ്പോള്‍ മാറ്റാന്‍ ഉദ്ദേശമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട്ടെ മൂന്ന് സ്ത്രീകളുടെ കൊലപാതകം ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നെന്ന് ആരോപിച്ച് അടിയന്തിര പ്രമേയം അവതരിപ്പിക്കുന്നതിനിടെ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയാണ്, മുഖ്യമന്ത്രി ഒരു പാര്‍ട്ടിയുടെ മാത്രം നേതാവല്ലെന്നും ശൈലി മാറ്റി പ്രതീക്ഷക്കൊത്ത് ഉയരണമെന്നും ആവശ്യപ്പെട്ടത്. ഇതിനോടു പ്രതികരിച്ചുകൊണ്ടാണ് ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പിണറായി വ്യക്തമാക്കിയത്.
51 വെട്ടുവെട്ടിയാലും പ്രസംഗം നിര്‍ത്തില്ലെന്ന നെല്ലിക്കുന്നിന്റെ പരാമര്‍ശം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. നെല്ലിക്കുന്നിന്റെ മാനസികനിലയ്ക്ക് എന്തുപറ്റിയെന്നായിരുന്നു മറുചോദ്യം. ശൈലി മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ പരിഹാസത്തോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഇതേ ശൈലി തുടരുന്നതാണ് പ്രതിപക്ഷത്തിന് നല്ലതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്താകെ 2012 ല്‍ 368 ഉം 2013 ല്‍ 355 ഉം 2014 ല്‍ 342 ഉം 2015 ല്‍ 317 ഉം കൊലപാതക കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2017ല്‍ കൊലപാതക കേസുകളുടെ എണ്ണം 302 ആയി കുറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന ഭദ്രതയുടെ പ്രധാന സൂചിക എന്നു പറയുന്നത് കൊലപാതക കേസുകളുടെ ഈ കുറവാണെന്നും നെല്ലിക്കുന്നിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട്ട് വര്‍ഗീയ കൊലപാതകങ്ങള്‍ കുറയ്ക്കാനും സാധിച്ചിട്ടുണ്ടെന്നും 2012 ല്‍ 37 ഉം 2013 ല്‍ 53 ഉം 2014 ല്‍ 16 ഉം 2015 ല്‍ എട്ടും 2016 ല്‍ ഒമ്പതും 2017 ല്‍ ആറും എന്ന നിലയിലേക്ക് വര്‍ഗീയ കൊലപാതകങ്ങള്‍ കുറഞ്ഞുവെന്നും കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി വിവരിച്ചു.
ക്രമസമാധാന നില തകര്‍ക്കാന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ചിലര്‍ ശ്രമിക്കുന്നൂവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചിലര്‍ ശ്രമിക്കുന്നതിനാല്‍ സമാധാനം പുനസ്ഥാപിക്കാനുള്ള സര്‍വകക്ഷിയോഗങ്ങള്‍ പൂര്‍ണമായും ഫലം കാണുന്നില്ലെന്നും എങ്കിലും ക്രമസമാധാനനില ഭദ്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, MLA, Chief Minister, Pinarayi vijayan, Kasaragod, Thiruvananthapuram, Politics, NA Nellikkunnu MLA questioned CM

Powered by Info News For You

Comments
Post a Comment