കേരളം നേരിടുന്ന ഏറ്റവും വലിയഭീഷണി സി പി എമ്മിന്റെ രാഷ്ട്രിയ ഫാസിസം;യൂത്ത് ലീഗ്


മൊഗ്രാൽപുത്തൂർ: (www.evisionnews.co)സംഘ് പരിവാർ ഉയർത്തുന്ന ഫാസിസ്റ്റ് നിലപാടാണ് ദേശീയ തലത്തിലുള്ള ഏറ്റവും വലിയ ഭീഷണിയെങ്കിൽ എതിരാളികളെ ഉൻമൂലനം ചെയ്യുന്ന സി പി എമ്മിന്റ രാഷ്ട്രിയ ഫാസിസമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ് പറഞ്ഞു. അരിയിൽ ഷുക്കൂർ ചരമദിനത്തിന്റെ ഭാഗമായി എം എസ് എഫ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി ചൗക്കിയിൽ സംഘടിപ്പിച്ച 'ഷുക്കൂർ രക്ത സാക്ഷ്യം 'പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു. സി പി എമ്മിന്റ ഫാസിസ്റ്റ് വിരുദ്ധതയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുള്ള സമരങ്ങളും തനി കാപട്യമാണ്. സംഘ് ഭീകരർ കൊലപ്പെടുത്തിയ ഹരിയാനയിലെ ജുനൈദിന്റ വീട്ടിലേക്ക് പോയ മുഖ്യമന്ത്രി അടക്കമുള്ളവർ സ്വന്തം നാട്ടിൽ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട അരിയിൽ ഷൂക്കൂറിന്റെയും, ശുഹൈബിന്റെയും വീട്ടിൽ പോകാനോ റിയാസ് മൗലവിയുടെ കുടുംബത്തിന് സഹായം നൽകാനോ തയ്യാറായില്ല. സി പി എം കേരളത്തിന്റെ ജനാധി പത്യത്തിന് വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് ജന. സെക്രട്ടറി കെ.അബ്ദുല്ല കുഞ്ഞി ഉദ്ഘാടനം ചെയ്തു. മൂസാ ബാസിത്ത് അധ്യക്ഷത വഹിച്ചു. മുജീബ് കമ്പാർ, എരിയാൽ മുഹമ്മദ് കുഞ്ഞി, മഹമ്മൂദ് കുളങ്കര, സത്താർ ചൗക്കി, സുലൈമാൻ ചൗക്കി, റഫീഖ് പുത്തൂർ, അംറാസ് എരിയാൽ,സിദ്ദീഖ് ബദർ നഗർ പ്രസംഗിച്ചു. ഇർഫാൻ കുന്നിൽ സ്വാഗതവും ശരീഫ് ചൗക്കി നന്ദിയും പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?