നടി ശ്രീദേവിയുടേത് ഹൃദയസ്തംഭനമല്ല, മുങ്ങിമരണം എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്, രക്തത്തില്‍ മദ്യത്തിന്റെ അംശവും
ദുബൈ: (www.kvartha.com 26.02.2018) നടി ശ്രീദേവിയുടേത് അപകടമരണമാണെന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. ദുബൈ ആരോഗ്യ വകുപ്പ് പുറത്തുവിട്ട മരണ സര്‍ട്ടിഫിക്കറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഫെബ്രുവരി 24നാണു ശ്രീദേവിയുടെ മരണം സംഭവിച്ചത്. മുങ്ങി മരിച്ചെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎഇ പൊതു ആരോഗ്യമന്ത്രാലയം പുറത്തുവിട്ട മരണ സര്‍ട്ടിഫിക്കറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 'മുങ്ങിമരണം' എന്നാണ് അപകടത്തിന്റെ കാരണമായി സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഹൃദയസ്തംഭനം കാരണമാണു ശ്രീദേവി മരിച്ചതെന്നായിരുന്നു നേരത്തേ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാത് ടബില്‍ കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ കണ്ടെത്തിയതെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മുങ്ങിമരണമാണെന്നു സ്ഥിരീകരിക്കുന്ന രീതിയിലാണ് ഇപ്പോള്‍ മരണ സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നിരിക്കുന്നതും.
ഞായറാഴ്ച മുതല്‍ തന്നെ ശ്രീദേവിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ചര്‍ച്ചയായിരുന്നു. തുടക്കത്തില്‍ ഹൃദയാഘാതം കൊണ്ടുള്ള സ്വാഭാവിക മരണം എന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം പോലും വേണ്ടിവരില്ലെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. പിടിഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു പുറത്തു വിട്ടത്.
എന്നാല്‍ പിന്നീട് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയാറാക്കുന്നതിനിടെയാണ് ദുരൂഹത ഉയര്‍ന്നത്. സംഭവത്തില്‍ ബര്‍ ദുബൈ പോലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. ശ്രീദേവി ദുബൈയില്‍ താമസിച്ചിരുന്ന ഹോട്ടലിലും പരിശോധന നടത്തി. ഇതിനിടെയാണിപ്പോള്‍ മരണ സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നിരിക്കുന്നത്.
അതേസമയം ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

Keywords: Sridevi funeral news updates: Forensic report says actor died of accidental drowning, states Gulf News, Dubai, News, Trending, Dead Body, Report, Death-Certificate, Cinema, Entertainment, National.
Powered by Info News For You

Comments
Post a Comment