ക്ഷേമനിധി പെന്‍ഷന്‍ കിട്ടിയില്ല, കയറിയിറങ്ങി മടുത്ത തൊഴിലാളി കോട്ടയം കളക്ടേറ്റിനുള്ളില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു
കോട്ടയം:(www.kvartha.com 23/02/2018) മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അടച്ച തുക ഇരുപതു വര്‍ഷം കഴിഞ്ഞിട്ടും തിരികെ ലഭിച്ചില്ലെന്ന് ആരോപിച്ച് കളക്ടറുടെ ചേംബറിനു മുന്നില്‍ വയോധികന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കളക്ടറുടെ ചേംബറില്‍ പ്രവേശിച്ച് പരാതി പറയാനുള്ള ശ്രമം ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ആര്‍പ്പൂക്കര ഏറത്ത്വവീട്ടില്‍ ഇ.ടി വര്‍ഗീസാ(71)ണ് കൈ ഞരമ്പ് മുറിച്ചത്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വര്‍ഗീസ് അപകട നില തരണം ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു നാടകീയ സംഭവങ്ങള്‍.
കോട്ടയം - കോരുത്തോട് റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ഗ്രേസ് എന്ന സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു വര്‍ഗീസ്. ഇരുപതു വര്‍ഷത്തോളം ഈ ബസില്‍ ജോലി ചെയ്തിരുന്ന വര്‍ഗീസ് 1996 ലാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. അന്നുവരെയുള്ള ക്ഷേമനിധി തുകയായ 96,000 രൂപയ്ക്കു പകരം 36,000 രൂപ മാത്രമാണ് ലഭിച്ചതെന്നാണ് വര്‍ഗീസിന്റെ പരാതി. ബാക്കി തുക ലഭിക്കണമെന്നാവശ്യപ്പെട്ട് 20 വര്‍ഷമായി ക്ഷേമനിധി ഓഫിസിലും കളക്ടറേറ്റിലും വര്‍ഗീസ് കയറിയിറങ്ങി നടക്കുകയാണ്. എന്നാല്‍, ഇതുവരെയും തുക അനുവദിക്കപ്പെട്ടില്ല.
ഉച്ചയോടെയാണ് വര്‍ഗീസ് കളക്ടറേറ്റില്‍ എത്തിയത്, കളക്ടറുടെ ചേംബറില്‍ പ്രവേശിച്ച് പരാതി നല്‍കാന്‍ ശ്രമിച്ചു. അനുവാദമില്ലാതെ അകത്ത് കടക്കാന്‍ ശ്രമിച്ചതായി ആരോപിച്ച് ജീവനക്കാര്‍ വര്‍ഗീസിനെ പുറത്താക്കി. ഇതോടെ ചേംബറിനു മുന്നിലെ സന്ദര്‍ശക മുറിയില്‍ നിന്ന് വര്‍ഗീസ് വലതുകയ്യിലെ ഞരമ്പ് മുറിക്കുകയായിരുന്നു. ഈ സമയം ചേംബറിലുണ്ടായിരുന്ന ആളുകള്‍ ബഹളം വച്ചതോടെ ജീവനക്കാര്‍ ഓടിയെത്തി വര്‍ഗീസിനെ റവന്യു വകുപ്പിന്റെ വാഹനത്തില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയതോടെ വര്‍ഗീസ് അപകട നില തരണം ചെയ്തു. വര്‍ഗീസിന്റെ ആവശ്യം സംബന്ധിച്ച് തനിക്ക് ഇതുവരെയും പരാതി ലഭിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kottayam, Kerala, District Collector, Suicide Attempt, Complaint, Bus Worker tried to commit suicide in Kottayam collectorate

Powered by Info News For You

Comments
Post a Comment