അനിശ്ചിതകാല സ്വകാര്യ ബസ് സമരം ജനങ്ങളെ വലച്ചു
കാസര്‍കോട്: (www.kasargodvartha.com 16.02.2018) ബസ് യാത്ര നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ജനങ്ങളെ വലച്ചു. സ്വാകാര്യ ബസുകള്‍ മാത്രം സര്‍വീസ് നടത്തുന്ന റൂട്ടുകളിലെ യാത്രക്കാരെയാണ് സമരം കൂടുതലായും ബാധിച്ചത്. ബസ് സമരം മൂലമുള്ള യാത്രാപ്രശ്‌നം ടാക്‌സി ഉടമകള്‍ക്ക് ചാകരയായി.
കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയതിനാല്‍ നഗരങ്ങളിലും ദേശീയപാതകളിലും യാത്രപ്രശ്‌നം നേരിട്ടില്ല. ബസുകളിലെല്ലാം തന്നെ യാത്രക്കാരെ കൊണ്ട് നിറഞ്ഞു. ചിലയിടങ്ങളില്‍ സ്വകാര്യ വാഹനങ്ങളുടെ ബദല്‍ സര്‍വീസും ആരംഭിച്ചിട്ടുണ്ട്.
ഗ്രാമീണ മേഖലകളിലെ ജനങ്ങളാണ് പണിമുടക്കില്‍ ഏറെ വലഞ്ഞത്. ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടി. മോഡല്‍ പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും കൂടുതല്‍ പണം മുടക്കി സ്‌കൂളൂകളിലേക്കെത്തേണ്ടിവന്നു. പണിമുടക്കിനെ തുടര്‍ന്ന് ഓഫീസുകളില്‍ ജീവനക്കാരെത്താനും വൈകി.
മലയോര പ്രദേശത്തെ ജനങ്ങള്‍ക്ക് നഗരവുമായി ബന്ധപ്പെടാന്‍ സ്വകാര്യവാഹനങ്ങള്‍ തന്നെയായിരുന്നു ആശ്രയം. നഗരത്തില്‍ തിരക്കും കുറവായിരുന്നു.
Keywords: kasargod, Kerala, Bus, Bus charge, Strike, KSRTC, Top-Headlines, Indefinite bus strike: Passengers in dilemma

Powered by Info News For You

Comments
Post a Comment