ആര്‍ക്കാണ് ശക്തി കൂടുതല്‍; പുരുഷനോ അതോ സ്ത്രീക്കോ

എഴുത്തുപുര/പ്രതിഭാരാജന്‍     


(www.kasargodvartha.com 06.02.2018) തിരുവനന്തപുരത്തെ മുക്കോലക്കാല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ പന്ത്രാം ക്ലാസുകാരായ രണ്ടു കുട്ടികള്‍ പരസ്പരം ആലിംഗനം ചെയ്തത് ഒരു കലാലയ മല്‍സരത്തിലെ വിജയം പങ്കുവെക്കാനായിരുന്നു. കെട്ടിപ്പിടിച്ച വിദ്യാര്‍ത്ഥികള്‍ ആണും പെണ്ണുമായിപ്പോയി എന്ന കാരണത്താല്‍ രണ്ടു പേരേയും സ്‌കൂളില്‍ നിന്നും പുറത്താക്കി. അവര്‍ക്ക് പരീക്ഷ നിഷേധിച്ചു.

ഈ സംഭവത്തില്‍ സമൂഹം ഏല്‍പ്പിച്ച മുറിവും വേദനയും ഏറ്റവും കുടുതലായി പീഡിപ്പിച്ചത് പെണ്‍കുട്ടിയെയായിരുന്നു. പെണ്‍കുട്ടിക്ക് മാത്രമായി ഒതുക്കവും, അനുസരണയും, കീഴ് വഴക്കങ്ങളും വച്ച് ചാര്‍ത്തപ്പെട്ടു. ആണ് ആരായാലും ശരി ചെളിയില്‍ ചവുട്ടി നീറ്റില്‍ കഴുകിക്കളയുന്നവനാണെന്നും സ്ത്രീക്ക് പറ്റില്ലെന്നുമുള്ള പഴമൊഴിയെ ഉദാഹരിച്ചു.


Article, Woman, Prathibha-Rajan, school, Students, Who strong, Men or women.

പഴമൊഴിയുടെ കൂടു തേടി പോകേണ്ടതില്ല, ആണ്‍കുട്ടിക്കും, പെണ്‍കുട്ടിക്കും പ്രകൃതി തന്നെ പലവിധ വകഭേദങ്ങള്‍ കനിഞ്ഞു നല്‍കിയിരിക്കുന്നു. സ്തീകള്‍ അനുഭവിക്കുന്ന മുറിപ്പാടുകളുടെ നോവുകള്‍ക്കുത്തരവാദിത്വം സമൂഹം ഏറ്റെടുക്കേണ്ട കാര്യമില്ല. അവരെ സൃഷ്ടിച്ച പ്രകൃതി തന്നെയാണ് അതിനൊക്കെ ഉത്തരവാദി. കുഞ്ഞുങ്ങള്‍ക്ക് ഇടയില്‍ അമ്മയോളം സ്വാധീന ശക്തി പോര, അഛനെന്നത് ഒരു നഗ്ന സത്യമല്ലെ?

സ്ത്രീയുടെ ശക്തി എന്നു പറയുന്നത് കരുത്തല്ല,അവളുടെ സഹനമാണ്. പുരുഷന് അക്രമാസക്തി ഏറുമായിരിക്കാം, ഉച്ചത്തില്‍ ശബ്ദുമുണ്ടാക്കി പേടിപ്പിക്കാന്‍ കഴിയുമായിരിക്കാം, കാരണം പ്രകൃതി അവനെ സൃഷ്ടിച്ചിരിക്കുന്നത് കഠിനമുള്ളതും ഘനീഭവിച്ചതുമായ ശബ്ദത്തോടെയാണ്. എങ്കില്‍ സ്ത്രീയോളം ലൈംഗിക ആസക്തിയോ, ആസ്വാദന ത്വരയോ, അതിനുള്ള കരുത്തോ ജന്മനാ പുരുഷനില്ല. പ്രകൃതിയാണ് അവളെ ലൈംഗിക സാമ്രാജ്യത്തിലെ റാണിയാക്കി കുടിയിരുത്തിയത്. പുരുഷനെപ്പോലെ അട്ടഹസിക്കാന്‍ അവള്‍ക്കു കഠിനങ്ങളായ ശബ്ദം നല്‍കിയില്ല. പക്ഷെ കാര്യസാദ്ധ്യത്തിന് ഒരു പുഞ്ചിരി മാത്രം മതിയാകുന്നു പുരുഷ കേസരികളെ വീഴ്ത്താന്‍. പ്രകൃതി പുരുഷനോളം ശക്തി നല്‍കാത്തതിനാല്‍ അക്രമത്തിനു വിധേയമാകുമ്പോള്‍ ഒന്നുറക്കെ കൂക്കി വിളിക്കാന്‍ പോലും അവള്‍ക്ക് സാധിക്കുന്നില്ല, പകരം അവനെ വീഴ്ത്താന്‍ വളവീണുരുളും പോല്‍ മൃദുലമാം മൊഴിയിലെ സംഗീതമാണ് അവള്‍ക്കു നല്‍കിയത്.

ഒന്നു മാന്തിപ്പോളിക്കാമെന്നു വെച്ചാല്‍ എത്ര നീട്ടി വളര്‍ത്തിയാലും ശരി, കൈനഖം പോലും മൃദുലമായത് നല്‍കി പ്രകൃതിയാണ് അവളെ അബലയാക്കിയത്.അവള്‍ക്ക് പ്രകൃതി പുരുഷനോളം ശക്തി നല്‍കിയില്ല, പക്ഷെ ഒരു നോട്ടം കൊണ്ടു മാത്രം ഏതു കഠിന ഹൃദയനേയും കീഴ്പ്പെടുത്താനുള്ള മനോബലം നല്‍കി.


നെപ്പോളിയന്‍, ഹിറ്റ്ലര്‍ തുടങ്ങിയവര്‍ സ്തീകളുടെ അടിമകളായിരുന്നുവെന്നോര്‍ക്കണം. ഹിറ്റ്ലറുടെ കാലത്ത് തന്റെ വേട്ടപ്പട്ടികള്‍ക്ക് ഇട്ടു കൊടുത്ത ഉണങ്ങിയ മാംസക്കഷണം വിശപ്പു സഹിക്കാനാവാതെ നായയുടെ വായില്‍ നിന്നും തട്ടിപ്പറിച്ച് തിന്ന പട്ടാളക്കാരനെ ഹിറ്റലര്‍ തോക്കിന്റെ പാത്തി കൊണ്ട് അടിച്ചു കൊന്നപ്പോള്‍ സ്ത്രീയുടെ വായില്‍ മുന്തിരി ചാറ് ഒഴിച്ചു കൊടുക്കുന്ന ചിത്രം നമ്മുടെ മുന്നിലുണ്ട്. അതൊക്കെ കൊണ്ട് ഞങ്ങളൊന്നിനും പോരാത്തവരാണ് എന്നല്ല നിനക്കേണ്ടത് എന്തിനും പോരുന്നവരാണ് പെണ്‍കുട്ടികളെന്നാണ്. സ്‌കൂള്‍ മാനേജ്മെന്റ് പഠിക്കാത്ത സമൂഹത്തിലെ ഒരു പാഠഭാഗമാണിത്. സ്ത്രീ അബലയെന്നു കരുതി സമൂഹം എല്‍പ്പിക്കുന്ന പ്രഹരം അവള്‍ ഏററു വാങ്ങേണ്ട കാര്യമില്ല. പുരുഷനോടൊപ്പവും എന്നാല്‍ അവര്‍ക്കു ഒരു ചുവടു മുന്നിലും നടക്കേണ്ടവളാണ് പെണ്ണ്. അവര്‍ പുരുഷനു നേരെ തെളിയിച്ചു വെച്ച വെളിച്ചമാണ്. ഇത്തവണത്തെ ജലധാര മാസികയില്‍ മൃതുലാദേവിയുടെ ഒരു കവിതയുണ്ട്.

ഉണ്ണാന്‍ നേരം
ഒറ്റപ്പാത്രത്തിലുണ്ട്.
ഒറ്റമുണ്ട് പുതച്ച്
ഒറ്റ ഉറക്കം രണ്ടാളും

എന്നിടത്താണ് ഈ കവിത വട്ടമെത്തുന്നത്. ഭാഗം വെച്ചു നോക്കിയാല്‍ പുരുഷനേക്കാള്‍ ധീഷണമായ അവസ്ഥയില്‍ കവിതയെഴുതി ഭാവനാത്മകമായും പ്രായോഗികമായും ആസ്വാദകരെ അല്‍ഭുതപ്പെടുത്തുകയാണ് ഇവിടുത്തെ ഫെമിനിസ്റ്റുകളെന്ന് നമുക്കാശ്വസിക്കാം. അനുവാചകനില്‍ കാവ്യാനുഭുതി ഉളവാക്കുക അതുവഴി രസം പകരുക എന്നതാണ് കവിതയുടെ പ്രഥമ ധര്‍മ്മം. മൃദുലാ ദേവിയുടെ ഈ കവിത വായിക്കുമ്പോള്‍ നാം മുക്കോലക്കാല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ പെണ്‍പൂരം മറക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Woman, Prathibha-Rajan, school, Students, Who strong, Men or women.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?