അഞ്ചു വയസുള്ള രണ്ട് പെണ്‍കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നാടുമുഴുവന്‍ തിരച്ചില്‍; തട്ടിക്കൊണ്ടുപോയതെന്ന് പ്രചരണം, അന്വേഷണം ഭിക്ഷക്കാരിയിലേക്കും നീണ്ടു, ഒടുവില്‍ കണ്ടെത്തിയത് ഇരുവരും ഷൂറാക്കില്‍ ഉറങ്ങിക്കിടക്കുന്നത്!

കാസര്‍കോട്: (www.kasargodvartha.com 01.02.2018) ചൗക്കി കെ കെ പുറത്ത് അയല്‍വാസികളായ അഞ്ചു വയസുള്ള രണ്ടു പെണ്‍കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നാടുമുഴുവന്‍ തിരച്ചില്‍. മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടികളെ വീട്ടില്‍ തന്നെ കണ്ടെത്തി. ഷൂറാക്കില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടികള്‍. കുട്ടികളിലൊരാളുടെ കാല്‍ പുറത്തേക്ക് കണ്ടതിനെ തുടര്‍ന്നാണ് ഷൂറാക്ക് പരിശോധിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് പെട്ടെന്ന് കാണാതായത്.

സോഷ്യല്‍ മീഡിയയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളെ കുറിച്ചുള്ള പ്രചരണം ശക്തമായിരിക്കുമ്പോള്‍ നടന്ന സംഭവം വീട്ടുകാരെ ഭയചകിതരാക്കി. വീട്ടില്‍ കൂട്ടനിലവിളി ഉയരുകയും നാട്ടുകാര്‍ മുഴുവന്‍ എത്തുകയും ചെയ്തു. ഇതിനിടയില്‍ വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും കുട്ടിയെ കാണാതായതായും ഒരു യാചക വന്നുപോയതായും പ്രചരണം നടന്നു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് വീടിന്റെ മുക്കുംമൂലയും അരിച്ചുപെറുക്കുന്നതിനിടെയാണ് ഒരു മണിക്കൂറിനു ശേഷം ഷൂറാക്കിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളെ കണ്ടെത്തിയത്.


Keywords: Kasaragod, Kerala, news, Top-Headlines, Missing, 2 child goes missing, found in Shoe rack
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?