ഒറ്റനമ്പര്‍ ചൂതാട്ടക്കേസിലെ മുഖ്യപ്രതി ഒളിവില്‍; ജാമ്യത്തിലിറങ്ങിയ പ്രതി താവളം മാറ്റി

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.02.2018) ഒറ്റനമ്പര്‍ ചൂതാട്ടത്തിനിടയില്‍ ഹൊസ്ദുര്‍ഗ് എസ്ഐ എന്‍പി രാഘവന്‍ അറസ്റ്റ് ചെയ്ത തമിഴ്നാട് സ്വദേശി സെന്തില്‍ ജാമ്യത്തിലിറങ്ങി. കേസില്‍ ഒന്നാംപ്രതിയായ സയനബാബു ഒളിവില്‍ നിന്നും ചൂതാട്ടം സജീവമായി നിയന്ത്രിക്കുന്നു. ജാമ്യത്തിലിറങ്ങിയ സെന്തില്‍ കാഞ്ഞങ്ങാട്ട് നിന്നും താവളം നീലേശ്വരത്തേക്ക് മാറ്റി. നീലേശ്വരം പോലീസിന്റെ പൂര്‍ണമായ ഒത്താശ ഒറ്റനമ്പര്‍ ചൂതാട്ടത്തിനുള്ളതിനാല്‍ നീലേശ്വരത്ത് പരസ്യമായി തന്നെ ചൂതാട്ടം നടത്താമെന്ന ധൈര്യത്തിലാണ് സെന്തില്‍ ഇടപാട് നീലേശ്വരത്തേക്ക് മാറ്റിയത്.

നീലേശ്വരത്ത് ബാബുവിന്റെ സയന ഓഡിയോ വീഡിയോവിന് സമീപത്തെ ലോട്ടറി സ്റ്റാള്‍, പെട്ടിക്കട, മെയിന്‍ ബസാറിലെ തന്നെ അടുത്തിടെ തുടങ്ങിയ ആയുര്‍വ്വേദ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ വില്‍പ്പന നടത്തുന്ന രാജ്യാന്തര കമ്പനികളുടെ ഫ്രാഞ്ചൈസി, കോണ്‍വെന്റ് ജംഗ്ഷനിലെ പ്രമുഖ സ്ഥാപനം, ജപ്പാനില്‍ നിന്ന് നാട്ടിലെത്തി കുടിവെള്ള വിതരണം നടത്തുന്ന യുവാവ് തുടങ്ങിയവരെ ഏജന്റുമാരാക്കിയാണ് ബാബു ഒളിവില്‍ നിന്നും ചൂതാട്ടം സജീവമാക്കിയത്.

Kasaragod, Kerala, News, Kanhangad, Gambling, Bail, Police, Mobile Phone, Gambling case accused out of Police net.


ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇടപാട് നടക്കില്ലെന്ന് ഉറപ്പായതോടെയാണ് സെന്തില്‍ ഉള്‍പ്പെടെ കാഞ്ഞങ്ങാട്ടെ കച്ചവടം അവസാനിപ്പിച്ച് താവളം നീലേശ്വരത്തേക്ക് മാറ്റിയത്. ഒളിവിലുള്ള സയനബാബു ചൂതാട്ടത്തിന് സഹായം അഭ്യര്‍ത്ഥിച്ച് നീലേശ്വരത്തെ ചില പോലീസുകാരെ മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടതായും വിവരമുണ്ട്. കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകന്‍ മുഖേനയാണ് ബാബു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുന്നത്. ഇതിനിടെ തന്റെ അഭാവത്തില്‍ ചൂതാട്ടത്തിന് നേതൃത്വം നല്‍കാന്‍ ബ്ലേഡ് ഇടപാടുകാരനും സഹോദരനും കേബിള്‍ ടി വി ഓപ്പറേറ്ററുമായ കുട്ടപ്പന്‍ പ്രസാദിനോട് ആവശ്യപ്പെട്ടെങ്കിലും ബ്ലേഡുകാരാണെങ്കിലും ചൂതാട്ടത്തിന് കൂട്ടു നില്‍ക്കാന്‍ പ്രസാദ് തയ്യാറായില്ല. എന്നാല്‍ ചില കേബിള്‍ ഓപ്പറേറ്റര്‍മാരാണ് ഇപ്പോള്‍ സയനബാബുവിന്റെ സഹായികളായി പ്രവര്‍ത്തിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Gambling, Bail, Police, Mobile Phone, Gambling case accused out of Police net.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?