കല്യാണ വീട്ടിലെ സംഘര്‍ഷം; ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍
കുമ്പള: കല്യാണ വീട്ടിലെ സംഘര്‍ഷത്തിനിടയില്‍ യുവാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ പോയിരുന്ന പ്രതിയെ അറസ്റ്റു ചെയ്തു.ശാന്തിപ്പള്ളത്തെ പ്രമോദി(31)നെയാണ് സി ഐ കെ പ്രേംസദന്‍, അഡീഷണല്‍ എസ് ഐ പി പി ശിവദാസന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. 2017 ഏപ്രില്‍ 19ന് ആണ് കേസിനാസ്പദമായ സംഭവം. ശാന്തിപ്പള്ളത്തെ കല്യാണ വീട്ടില്‍ ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ കുണ്ടങ്കേരടുക്ക ലക്ഷം വീട്ടിലെ അന്‍സാറിനാണ് പരിക്കേറ്റത്. കേസിലെ മറ്റു രണ്ടു പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
Powered by Info News For You

Comments
Post a Comment