ഇന്ത്യന്‍ ജനതയെ അടിച്ചുകൊല്ലാന്‍ പോപ്പുലര്‍ ഫ്രണ്ട് അനുവദിക്കില്ല: നാസറുദ്ദീന്‍ എളമരം
കാസര്‍കോട്: (www.kasargodvartha.com 17.02.2018) ഇന്ത്യന്‍ ജനതയെ അടിച്ചുകൊല്ലാന്‍ സംഘ്പരിവാറിനെ പോപ്പുലര്‍ ഫ്രണ്ട് അനുവദിക്കില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡണ്ട് നാസറുദ്ദീന്‍ എളമരം പറഞ്ഞു. സംഘപരിവാര്‍ നടത്തുന്ന ഫാഷിസം ജനാധിപത്യത്തെ കാര്‍ന്നു തിന്നാന്‍ ശ്രമിക്കുമ്പോള്‍ ജനാധിപത്യത്തിന് കാവലിരിക്കാന്‍ പൗരന്മാര്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഡേയോട് അനുബന്ധിച്ച് കാസര്‍കോട്ട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂല്യത്തകര്‍ച്ച നേരിടുന്ന ജുഡീഷ്യറിയെ രക്ഷിക്കാന്‍ ജഡ്ജിമാര്‍ക്ക് കോടതിക്ക് പുറത്തിറങ്ങേണ്ടി വന്ന ദാരുണമായ സാഹചര്യമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. രൂപീകരിച്ച് നൂറുവര്‍ഷം തികയുമ്പോള്‍ ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയാണ് സംഘ്പരിവാര്‍. രാജ്യത്തെ സകല അഴിമതികളിലും സംഘപരിവാറിന് മുഖ്യപങ്കുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോടികളുടെ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് അന്വേഷിക്കണമെന്നും പോപ്പുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.
ആര്‍എസ്എസ് എന്ന അപകടം തിരിച്ചറിഞ്ഞ് രണ്ടര പതിറ്റാണ്ടിലധികമായി ഫാഷിസത്തോട് സന്ധിയില്ലാസമരം ചെയ്യുന്നു എന്നതിനാലാണ് പോപ്പുലര്‍ ഫ്രണ്ടിനെ ഇല്ലാതാക്കന്‍ ശ്രമം നടക്കുന്നത്. ഹിന്ദുത്വത്തിന്റെ അടയാളങ്ങളെ കടമെടുത്ത് ഫാഷിസത്തെ തടയാനാവില്ല. മൗനികളാവാതെ ജനകീയ പ്രതിരോധം ശക്തമാക്കുകയാണ് വേണ്ടത്. ഇടതു മതേതരചേരികള്‍ നടത്തുന്ന തൂക്കമൊപ്പിക്കലിന്റെ ഗുണം ലഭിക്കുന്നത് എന്നും ഫാഷിസത്തിനാണ്. പ്രതിരോധം ഭരണ ഘടന നല്‍കുന്ന അവകാശമാണ്. പോപ്പുലര്‍ ഫ്രണ്ടിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് കരുതണ്ട. ഫാഷിസത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ കരങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരാന്‍ ജനങ്ങള്‍ തയ്യാറാവണം. പശുവിന്റെ പേരിലും പ്രണയത്തിന്റെ പേരിലും ആളുകളെ കൊല്ലുന്ന ഫാഷിസ്റ്റ് പ്രവണത അവസാനിപ്പിക്കേണ്ടതുണ്ടെന്നും നാസറുദ്ദീന്‍ എളമരം കൂട്ടിച്ചേര്‍ത്തു.
സമാപന സമ്മേളനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്വീഫ് അധ്യക്ഷത വഹിച്ചു. കെ.കെ അബ്ദുല്‍ മജീദ് ഖാസിമി വിഷയാവതരണം നടത്തി. ദേശീയ സമിതി അംഗങ്ങളായ പി എന്‍ മുഹമ്മദ് റോഷന്‍, കെ സാദത്ത്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ടി. അബ്ദുര്‍ റഹ് മാന്‍ ബാഖവി, നാഷണല്‍ വുമണ്‍സ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് കവിത എ കെ, ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് രിഫ സംബന്ധിച്ചു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം എം വി റഷീദ് സ്വാഗതവും കാസര്‍കോട് ജില്ലാ പ്രസിഡന്റ് വൈ മുഹമ്മദ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Popular front of india, Conference, inauguration, Top-Headlines, Popular Front Day Celebrated
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment