ശ്രീദേവി യാത്രയായത് മൂത്തമകളുടെ ബോളിവുഡ് അരങ്ങേറ്റം കാണാന്‍ കഴിയാതെ; അമ്മയുടെ മടങ്ങിവരവിന് കാത്തിരുന്ന ജാന്‍വി കേട്ടത് മരണവാര്‍ത്ത, സിനിമാ ജോലിയുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പം പോകാന്‍ കഴിയാതെ തനിച്ചായ മകള്‍ തകര്‍ന്നു പോയി, ആശ്വാസമാകാന്‍ ഓടിയെത്തിയത് കരണ്‍ ജോഹര്‍
മുംബൈ: (www.kvartha.com 26.02.2018) ശ്രീദേവി യാത്രയായത് മൂത്തമകള്‍ ജാന്‍വിയുടെ ബോളിവുഡ് അരങ്ങേറ്റം കാണാന്‍ കഴിയാതെ. ദുബൈയില്‍ വിവാഹ ചടങ്ങിന് പോയ അമ്മയുടെയും കുടുംബത്തിന്റേയും മടങ്ങിവരവിന് കാത്തിരുന്ന ജാന്‍വി കേട്ടത് മരണവാര്‍ത്ത. സിനിമാ ജോലിയുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പം പോകാന്‍ കഴിയാതെ തനിച്ചായ ജാന്‍വി മരണവാര്‍ത്ത കേട്ടപ്പോള്‍ തകര്‍ന്നു പോയി. ആ കെ ഒറ്റപ്പെട്ടുപോയ ജാന്‍വിയെ ഈ അവസരത്തില്‍ ആശ്വസിപ്പിക്കാന്‍ ഓടിയെത്തിയത് സംവിധായകന്‍ കരണ്‍ ജോഹര്‍ ആണ്.
മുംബൈയില്‍ ശ്രീദേവിയുടെ വിയോഗ വാര്‍ത്ത എത്തുമ്പോള്‍ വീട്ടില്‍ ജാന്‍വി തനിച്ചായിരുന്നു. 'ധഡക്' എന്ന സിനിമയിലൂടെ ബോളിവുഡിലെ അരങ്ങേറ്റത്തിന്റെ ഭാഗമായിട്ടാണ് കുടുംബത്തിനൊപ്പമുള്ള സമയം ജാന്‍വി ഒഴിവാക്കിയത്. കുടുംബാംഗങ്ങള്‍ ദുബൈയില്‍ ആയിരിക്കുമ്പോള്‍ ജാന്‍വി മുംബൈയിലും ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും ഷൂട്ടിംഗുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു.
ശ്രീദേവിയുടെ മരണവിവരം അറിഞ്ഞ ഉടന്‍ കരണ്‍ ലോഖണ്‍ഡ് വാലയിലെ വീട്ടില്‍ എത്തിച്ചേരുകയും ജാന്‍വിയെ ജുഹുവിലുള്ള അനില്‍കപൂറിന്റെ ബംഗ്ലാവിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. ഇവര്‍ക്കൊപ്പം ജാന്‍വിയുടെ മാനേജരും കൂട്ടുകാരി രേഷ്മാ ഷെട്ടിയും ഉണ്ടായിരുന്നു. ഈ സമയത്ത് പിതൃസഹോദരനും ബോളിവുഡ് താരവുമായ അനില്‍കപൂര്‍ 'ഏക് ലഡ്കി കോ ദേഖാ തൂ ഏസാ ലഗാ'സിനിമയുമായി ബന്ധപ്പെട്ട് ഛണ്ഡീഗഡിലായിരുന്നു.
മുംബൈയില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങളെല്ലാം ഉടന്‍ തന്നെ ജുഹു ബംഗ്ലാവില്‍ എത്തിച്ചേര്‍ന്നു. ദു:ഖാന്തരീക്ഷത്തിലേക്ക് മാറിയ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ആദ്യമെത്തിയത് ഡിസൈനര്‍ മനീഷ് മല്‍ഹോത്ര, നടി റാണി മുഖര്‍ജി, നടന്മാരായ അനുപം ഖേര്‍, അന്നുകപൂര്‍ എന്നിവരാണ്. ദുബൈയിലെ ആശുപത്രിയില്‍ ശ്രീദേവിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടം നടപടിയിലേക്ക് നീങ്ങുമ്പോള്‍ ഭര്‍ത്താവ് ബോണികപൂറും സഹോദരന്‍ സഞ്ജയ് കപൂറും ഭൗതീകശരീരം ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നടപടികളിലായിരുന്നു.

Keywords: Loss and expectations: Spotlight on daughter Jhanvi after Sridevi's demise?, Mumbai, News, Family, Death, Cinema, Entertainment, National.
Powered by Info News For You

Comments
Post a Comment