കുറഞ്ഞ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് ദിവസേന ഒരു ജിബി ഡാറ്റ; വന്‍ ഓഫറുമായി ബിഎസ്എന്‍എല്‍
ന്യൂഡല്‍ഹി: (www.kvartha.com 15.02.2018) കുറഞ്ഞ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് ദിവസേന ഒരു ജിബി ഡാറ്റ എന്ന വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍. 999 രൂപയുടെ പുതിയ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരുവര്‍ഷത്തേക്ക് ദിവസേന ഒരു ജിബി ഡാറ്റയാണ് പുതിയ പാക്കേജില്‍ ലഭിക്കുക.
ആറ് മാസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും ലഭ്യമാണ്. ആറ് മാസത്തിന് ശേഷം ഒരു വര്‍ഷം വരെ കോളുകള്‍ക്ക് മിനിറ്റിന് 60 പൈസ വീതം നല്‍കേണ്ടി വരും. മാക്‌സിമം പ്രീപെയ്ഡ് എന്ന പേരിലാണ് പുതിയ പ്ലാന്‍.
മുംബൈ, ഡല്‍ഹി ഒഴികെയുള്ള സ്ഥലങ്ങളില്‍ റോമിങ് കോളുകളും ലഭ്യമാണ്. എന്നാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീര്‍, അസം സര്‍ക്കിളിലും ഈ പ്ലാന്‍ ലഭിക്കില്ല. ദിവസേന 100 എസ്എംഎസ് സന്ദേശങ്ങളും സൗജന്യമായിരിക്കും. ഒരു ജിബി ഉപയോഗിച്ച് കഴിഞ്ഞാല്‍ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയും.
ജിയോയുടെ കടന്നുവരവോടെ ടെലികോം കമ്പനികളുടെ കടുത്ത മത്സരത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ ടെലികോം രംഗത്തെ വമ്പന്മാരും ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫര്‍ നല്‍കാന്‍ മത്സരിക്കുകയാണ്.
Keywords: India, National, News, New Delhi, BSNL, Mobile Phone, Sim card, BSNL Rs. 999 Recharge Offers 1 GB Data Per Day for 1 Year, Unlimited Calls for 6 Months

Powered by Info News For You

Comments
Post a Comment