സുബൈദ വധക്കേസില്‍ പ്രതികളുടെ അറസ്റ്റ് വെള്ളിയാഴ്ചയുണ്ടാകുമെന്ന് ജില്ലാ പോലീസ് ചീഫ്; പോലീസ് അന്വേഷിക്കുന്ന പ്രതിക്ക് ദേവകി വധക്കേസുമായും ബന്ധം?

കാസര്‍കോട്: (www.kasargodvartha.com 01.02.2018) പെരിയ ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ (60)യെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷിക്കുന്ന പ്രതികളില്‍ ഒരാള്‍ക്ക് ദേവകി വധക്കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു. നേരത്തെ ദേവകി വധക്കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്തതായാണ് വിവരം. ഇയാളുടെ ജ്യേഷ്ഠനെ സുബൈദ വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ചോദ്യം ചെയ്യലിനിടെ ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ഇയാളുടെ സഹോദരനെ പിടികൂടാനായി ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഇയാളുടെ വീട് പോലീസ് വളയുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇയാളെ കിട്ടിയാല്‍ മാത്രമേ ദേവകി വധക്കേസുമായി ഇയാള്‍ക്കു പങ്കുണ്ടോ എന്ന കാര്യം വ്യക്തമാവുകയുള്ളൂ. സുബൈദ വധക്കേസില്‍ ഇപ്പോള്‍ പിടിയിലായ സംഘത്തിലെ പ്രധാന പ്രതിയാണ് രക്ഷപ്പെട്ട യുവാവെന്നാണ് പോലീസ് സംശയിക്കുന്നതെന്നാണ് വിവരം.

കൂട്ടുപ്രതികളെ ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ അറസ്റ്റ് വെള്ളിയാഴ്ച മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് കാസര്‍കോട് എസ് പി കെ ജി സൈമണ്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കൂട്ടുപ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ദേവകി വധക്കേസുമായി ബന്ധപ്പെട്ട് സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എന്നാല്‍ രക്ഷപ്പെട്ട യുവാവിന് ദേവകി വധക്കേസില്‍ ബന്ധമുണ്ടാകാമെന്ന സംശയമാണ് പോലീസ് പ്രകടിപ്പിക്കുന്നത്.

ഒരു വര്‍ഷം മുമ്പാണ് പനയാല്‍ കാട്ടിയടുക്കത്തെ ദേവകിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Murder-case, Crime, Police, Custody, Top-Headlines, Zubaida murder case; Arrest of accused on Friday: District Police Chief.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?