ഭിക്ഷാടന മാഫിയയ്ക്കെതിരെ ജാഗ്രത പാലിക്കുക: എം എസ് താര

കരുനാഗപ്പള്ളി:(www.kvartha.com 19/02/2018) കേരളത്തിലുടനീളം ഭിക്ഷാടന മാഫിയയ്ക്കെതിരെ നടക്കുന്ന ബോധവല്‍ക്കണം ഭിക്ഷാടക സംഘത്തെ പിന്നിലേക്ക് മാറ്റുന്നതിന് കാരണമായിട്ടുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. എം എസ് താര. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിന് ഈ സംഘങ്ങളെ ഇനി വളരാന്‍ അനുവദിക്കരുതെന്നും അതിന് പ്രാദേശിക സന്നദ്ധ സംഘടനകള്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ പറഞ്ഞു.

ഭിക്ഷാടന മാഫിയയ്ക്കെതിരെ കോഴിക്കോട് ബ്രദേഴ്സ് വാട്സാപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സില്‍ സംസാരിക്കുകയായിരുന്നു. പ്രസിഡന്റ് കാട്ടൂര്‍ ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എം ശോഭന ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. വൈ മുഹമ്മദ് നുഫൈല്‍ സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍മാരായ ഷംസുദ്ദീന്‍, മുനമ്പത്ത് ഗഫൂര്‍, ഇസ്മയില്‍ മനയില്‍, ഷാനവാസ് മുക്കോണത്ത്, അമ്പുവിള സലാഹ്, സിയാദ് അമ്പീക്കാവില്‍, മന്‍സൂര്‍ ഷാ തട്ടാരയ്യത്ത്, ഷെഫീര്‍ കൊട്ടിലപ്പാട്ട്, ഷിഹാബ് കൊച്ചുവടേക്കാട്ട്, എന്നിവര്‍ സംസാരിച്ചു.നൗഷാദ് കറുപ്പയ്യം നന്ദി പറഞ്ഞു.

News, Kerala, Inauguration, Whats app, M S Tara, Beware of beggar mafia: MS Tara


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Inauguration, Whats app, M S Tara, Beware of beggar mafia: MS Tara


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?