പ്രധാനമന്തിയുടെ ഗള്‍ഫ് സന്ദര്‍ശനം; യു എ ഇയും ഇന്ത്യയും അഞ്ച് കരാറുകളില്‍ ഒപ്പിട്ടു
അബുദാബി:(www.kvartha.com 11/02/2018) പുറംകടല്‍ എണ്ണ ഖനന പദ്ധതിയില്‍ പത്ത് ശതമാനം ഓഹരി ലഭിക്കുന്നത് അടക്കമുള്ള അഞ്ച് കരാറുകളില്‍ ഇന്ത്യയും യു എ ഇയും ഒപ്പുവച്ചു. അബുദാബി കിരീടാവകാശിയും യു എ ഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകള്‍ ഒപ്പിട്ടത്. ഇതിന് പുറമെ റെയില്‍വേ, മാനവശേഷി, ഊര്‍ജം, സാമ്പത്തിക മേഖലകളിലുള്ള കരാറുകളിലും ഇരു നേതാക്കളും ഒപ്പുവച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ ചൂഷണം തടയുന്നതിനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. തൊഴില്‍പരമായ ഇ പ്ലാറ്റ്‌ഫോമുകളില്‍ നിലനില്‍ക്കുന്ന ദോഷകരമായ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന് കരാര്‍ തൊഴിലാളികള്‍ക്കായി വിദ്യാഭ്യാസ, ബോധവത്കരണ പരിപാടികള്‍ നടപ്പാക്കാനും ധാരണയായിട്ടുണ്ട്. റെയില്‍ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തില്‍ സഹകരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. സാങ്കേതികവിദ്യാ രംഗത്ത് സംയുക്തമായി ഗവേഷണവും സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനും ഇരു നേതാക്കളും ധാരണയില്‍ എത്തിയിട്ടുണ്ട്. സാമ്പത്തിക സേവന രംഗത്ത് സഹകരണം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാണിത് നടപ്പാക്കുന്നത്. ഇനി മുതല്‍ സാമ്പത്തിക മേഖലയില്‍ ഇരു രാജ്യങ്ങളും പരസ്പരം നിക്ഷേപം നടത്തും.
അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുമായി ഒപ്പുവച്ച കരാര്‍ പ്രകാരം 2018 മുതല്‍ 40 വര്‍ഷത്തേക്ക് ഇന്ത്യന്‍ ഓയില്‍ കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിന് പുറംകടല്‍ എണ്ണ ഖനനത്തില്‍ ഇളവ് ലഭിക്കും. ഇതുപ്രകാരം അബുദാബിയുടെ ലോവര്‍ സാക്കും പുറംകടല്‍ എണ്ണ പര്യവേഷണത്തില്‍ ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ക്ക് പങ്കചേരാം. 60 ശതമാനം ഓഹരികള്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിക്കും 30 ശതമാനം ഓഹരികള്‍ മറ്റ് അന്താരാഷ്ട്ര കമ്ബനികള്‍ക്കുമാണ്. ശേഷിക്കുന്ന 10 ശതമാനമാണ് ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുക.

ഞായറാഴ്ച്ച രാവിലെ അബുദാബിയിലെ രക്തസാക്ഷി മണ്ഡപമായ വാഹത് അല്‍ കരാമയില്‍ പ്രണാമം അര്‍പ്പിച്ചശേഷം നരേന്ദ്രമോദി ദുബായിലേക്ക് പുറപ്പെട്ടു. ദുബായില്‍ നടക്കുന്ന എട്ടാമത് ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മോദി, സാങ്കേതിക വിദ്യയും വികസന സാദ്ധ്യതകളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്നു യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Abu Dhabi, Gulf, Prime Minister, Visit, UAE, Education, Railway, Dubai, Prime minister's Gulf visit; UAE and India signed five agreements

Powered by Info News For You

Comments
Post a Comment