ശ്രീദേവിയുടെ മരണം; ബോണി കപൂറിന്റെ പാസ്‌പോര്‍ട്ട് ദുബൈ പോലീസ് പിടിച്ചെടുത്തു; അന്വേഷണം പൂര്‍ത്തിയാകും വരെ ദുബായ് വിട്ടുപോകരുതെന്ന് നിര്‍ദേശം; മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല

ദുബൈ:(www.kasargodvartha.com 27/02/2018) നടി ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. അന്വേഷണം അവസാനിക്കുന്നതുവരെ ശ്രീ ദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ ദുബൈ വിട്ട് പോകരുതെന്ന് പോലീസ് നിര്‍ദേശം. കേസ് അന്വേഷണത്തിന്റെ ഭാഗമായി ബോണി കപൂറിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തതായി ദുബൈ പോലീസ് അറിയിച്ചു.

ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാനും ദുബൈ പോലീസ് തീരുമാനിച്ചിട്ടുണ്ട്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് ശ്രീദേവിയുടെ അടുത്ത വ്യത്തങ്ങള്‍ പറയുന്നത്. തലയില്‍ ആഴത്തില്‍ മുറിവുണ്ടായതെങ്ങനെയെന്നും ദുബൈ പോലീസ് അന്വേഷിക്കും.

News, Dubai, Gulf, Trending, Police, Deadbody, Postmortem, Investigation, Passport, Actress, Shreedevi, Death,Sridevi Death: Dubai Public Prosecutor Report to End Suspense on Second Autopsy


ശ്രീദേവിയെ മരിച്ച നിലയില്‍ ആദ്യം കണ്ടെത്തിയ ബോണിയെ ദുബായ് പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയാകും വരെ ദുബൈയില്‍ തങ്ങണമെന്ന നിര്‍ദേശവും ബോണിക്ക് പോലീസ് നല്‍കിയിട്ടുണ്ട്. ആദ്യഘട്ടം ചോദ്യംചെയ്യലിന് ശേഷം ബോണിയെ വിട്ടയച്ചുവെങ്കിലും വീണ്ടും ചോദ്യംചെയ്യാന്‍ വിളിക്കുമെന്നും ദുബൈ പോലീസ് സൂചിപ്പിച്ചു.

ശ്രീദേവിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ട്ം ചെയ്യും എന്നതുകൊണ്ട് തന്നെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുമെന്നാണ് അറിയുന്നത്. ഇതുവരെയും മൃതദേഹം എംബാം ചെയ്യാനായി എടുത്തിട്ടില്ല.

ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് ആദ്യം പുറത്തു വന്ന വാര്‍ത്ത എന്നാല്‍ പിന്നീട് ഇത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കാര്യങ്ങള്‍ സങ്കീര്‍ണമായത്. ഇതോടെ കേസ് ദുബൈ പോലീസ് ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

അതേ സമയം ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ച് പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.

ശ്രീദേവി മരിച്ചത് ഹൃദയാഘാതം മൂലമല്ലെന്നും ബോധരഹിതയായി ബാത്ത്ടബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതിനു പുറമെ ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുണ്ടെന്ന വിവരവും പുറത്തു വന്നിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Dubai, Gulf, Trending, Police, Deadbody, Postmortem, Investigation, Passport, Actress, Shreedevi, Death,Sridevi Death: Dubai Public Prosecutor Report to End Suspense on Second Autopsy


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?